രാജപുരം: കുണ്ടുപ്പള്ളിയില്‍ ആനയിറങ്ങി കൃഷി നശിപ്പിച്ചു. മാസങ്ങളായി റാണിപുരത്തും സമീപ പ്രദേശങ്ങളിലും ആന ശല്യം രൂക്ഷമാണ്. കുണ്ടുപ്പള്ളിയിലെ പി. യോഗേഷ് കുമാറിന്റെ തോട്ടത്തിലാണ് ആനയിറങ്ങിയത്. പറമ്പിലെ വാഴകളും തെങ്ങിന് തൈകളും തിന്ന് തീർത്തു.
രാത്രി മുഴുവൻ ജനവാസ കേന്ദ്രത്തൽ തമ്പടിച്ച ആന നേരം വെളുക്കുന്നതുവരെ ഉണ്ടായിരുന്നതായി കർഷകർ പറയുന്നു. കാട്ടില്‍ തീറ്റയും വെള്ളവും കുറഞ്ഞതും ആനശല്യം തടയുന്നതിനായി നിര്‍മിച്ച സോളാര്‍ വേലി പലയിടങ്ങളിലും തകരാറിലായതുമാണ് ആനകള്‍ വ്യാപകമായി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുവാന്‍ കാരണം.
കുണ്ടൂപള്ളിയിൽ ആദ്യമായാണ് ആനയിറങ്ങുന്നത്. ജനവാസ മേഖലയാണിത്. ആനയിറങ്ങളിയതോടെ നാട്ടുകാർ ഭീതിയിലാണ്. അടിയന്തരമായി സോളാര്‍ വേലികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ആന ശല്യം തടയാനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സംഭവത്തിന് ശേഷം വനംവകുപ്പ് വാച്ചര്‍മാര്‍ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കാട്ടാന ശല്യം രൂക്ഷമായതോടെ കഴിഞ്ഞമാസം കലക്ടര്‍ വിളിച്ചുചേര്‍ത്തിരുന്നു.
അന്ന് തീരുമാനിച്ച രക്ഷ പദ്ധതികള്‍ ഒന്നും ഇതുവരെയും തുടങ്ങിയിട്ടില്ല. ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഇതിനായുള്ള പേപ്പര്‍ വര്‍ക്കുകള്‍ ഒന്നും നടക്കാത്തതാണ് തീരുമാനങ്ങള്‍ നടപ്പാക്കാൻ വൈകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ എത്രയും വേഗത്തില്‍ തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.