താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമരാട് വനത്തില്‍ അകപ്പെട്ട യുവാക്കളെ കണ്ടെത്തി. ലോക്ഡൗൺ ലംഘിച്ച് വനത്തിൽ പ്രവേശിക്കുകയും വഴിതെറ്റി കാട്ടിൽ അകപ്പെടുകയും ചെയ്ത കാസർകോട് സ്വദേശികളായ മുഹമ്മദ്, സഹോദരൻ അബ്ദുല്ല എന്നിവരെയാണ് കണ്ടെത്തിയത്.
താമരശേരിയിലെ ബന്ധുവീട്ടിലെത്തിയ ഇവർ ശനിയാഴ്ച രാവിലെ കാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കോഴിക്കോടാണ് ഇരുവരും ജോലി ചെയ്യുന്നത്. വനത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡരികിൽ ഒരു ബൈക്കും സൈക്കിളും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.
വനത്തിനുള്ളില്‍ കക്കാട് ഭാഗത്ത് ഇവര്‍ കുടുങ്ങിയതായി മനസ്സിലായതിൻെറ അടിസ്ഥാനത്തില്‍ പൊലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്നായിരുന്നു തിരച്ചിൽ. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് യുവാക്കളെ കണ്ടെത്തിയത്.
കനത്ത മഴയും കാറ്റും അവഗണിച്ച് ശനിയാഴ്ച രാത്രി വൈകിയും യുവാക്കളെ കണ്ടെത്താൻ അധികൃതർ തിരച്ചിൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.