കാസര്‍കോട്: കാസർകോട് ക്ഷേത്രത്തിലെ അന്നദാനത്തിലും ജാതിവിവേചനം. കാസർകോട് ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ ക്കും വെവ്വേറെ പന്തലുകളിൽ ഭക്ഷണം വിതരണം ചെയ്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ബെള്ളൂര്‍ ശ്രീ മഹാവിഷ്ണു ക്ഷ േത്രത്തിലെ ഉത്സവത്തിന് ഉച്ചക്ക് നടക്കുന്ന അന്നദാനത്തിനിടയിലാണ് രണ്ട് പന്തലുകളിലായി ഭക്ഷണ വിതരണം നടന്നത്.
ആദ്യത്തെ പന്തൽ ചുറ്റമ്പലത്തിന് തൊട്ടു പിറകിലാണ് സജ്ജീകരിച്ചത്. ക്ഷേത്ര പരിസരത്തു നിന്ന് മാറി അബ്രാഹ്മണർക്കായി മറ്റൈാരു പന്തലും ഒരുക്കി. ബ്രാഹ്മണർക്ക് ഇലയിട്ട് ഇരുത്തി ഭക്ഷണം വിളമ്പി നൽകും. മറ്റു ജാതിക്കാർക്ക് ഇവിടേക്ക് പ്രവേശനമില്ല. വിളമ്പുന്ന വിഭവങ്ങളിലും വ്യത്യാസമുണ്ടെന്ന് പറയപ്പെടുന്നു. കാസർകോടിെൻറ വടക്കന്‍ മേഖലകളില്‍ ഇപ്പോഴും ജാതി വിവേചനം വലിയതോതിൽ നിലനില്‍ക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
പൊതു സ്വകാര്യ പരിപാടികളില്‍ ബ്രാഹ്മണര്‍ക്കും അബ്രാഹ്മണര്‍ക്കും വ്യത്യസ്ത പന്തിയിലാണ് ഇവിടങ്ങളില്‍ ഭക്ഷണം ഒരുക്കുന്നത്. പന്തിഭോജനത്തിെൻറ നൂറാം വാര്‍ഷികം സംസ്ഥാനം ആഘോഷിക്കുേമ്പാഴാണ് ജാതി വിവേചനം ഇപ്പോഴും തുടരുന്നതിെൻറ വിവരങ്ങള്‍ പുറത്ത് വരുന്നത് എന്നതാണ് വൈരുദ്ധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.