കാസർകോട്: കാസർകോട് ഇന്നലെ രോഗം സ്ഥിരീകരിച്ച 34 പേരിൽ 11 പേർക്ക് രോഗം പകർന്നത് ആദ്യ രോഗിയിൽനിന്നും. 16ഉം 11ഉം വയസുള്ള കുട്ടികൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ ഒമ്പതുപേർ സ്ത്രീകളാണ്.
ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
39 പേർക്കാണ് വെള്ളിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 34 പേരും കാസർകോട്ടുകാരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേർ വിദേശത്തുനിന്നും എത്തിയവരാണ്. കേരളത്തിൽ ഇതുവരെ 164 പേർക്കാണ് കോവിഡ് ബാധയിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.