കാസർകോട്: ജില്ലയിലെ കായിക മേഖലക്ക് പുത്തനുണര്‍വ് നല്കാന് നീലേശ്വരത്ത് ഇ.എം.എസ് സ്റ്റേഡിയം യാഥാർഥ്യമാവുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിെൻറ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തിയെന്നും ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാവുമെന്ന് പ്രതീക്ഷിക്കാമെന്നും ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് പി. ഹബീബ്റഹ്മാന്‍ പറഞ്ഞു. പദ്ധതിക്കായി കിഫ്ബി വഴി 17.02 കോടി രൂപയാണ് അനുവദിച്ചത്.
ഫുട്ബാള്‍ കളിസ്ഥലം, ഗാലറി സൗകര്യങ്ങളോടുകൂടിയ വോളിബാള്‍, ബാസ്കറ്റ് ബാള്‍ കോര്‍ട്ട്, നാല് നിലകളിലായി പവലിയന് കെട്ടിടം, നീന്തല്‍ക്കുളം, എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്.
നീലേശ്വരം ബ്ലോക്ക് ഓഫിസിന് സമീപത്ത് 7.1 ഏക്കറിലാണ് നിർമാണം. 5.17 കോടി രൂപ ചെലവഴിച്ചാണ് സ്പോര്‍ട്സ് ഫ്ലോറിങ് നടത്തുന്നത്. 9.61 കോടി രൂപയുടെ സിവില്‍, ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
2018 ജൂണില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സ്റ്റേഡിയം പവലിയന് നിര്‍മാണം പൂര്‍ത്തിയായി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണ പൂര്‍ത്തീകരണം നീണ്ടുപോയത്. പദ്ധതി തയാറാക്കിയതും നിര്‍വഹണ ഏജന്‍സിയും കിറ്റ്കോ കണ്‍സള്‍ട്ടന്‍സിയാണ്. കായിക-യുവജനകാര്യ വകുപ്പ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ സംയുക്ത നിയന്ത്രണത്തിലായിരിക്കും സ്റ്റേഡിയം പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.