കൊച്ചി: ജമ്മു കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽ ബി.ജെ.പിക്ക് പശ്ചാത്തപിക്കേണ്ടിവരുമെന്ന് പ ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതങ്ങളെയും മതവിശ്വാസങ്ങളെയും ഭിന്നിപ്പിക്കാനുള്ള ബോധപൂർവ നീക്കമാണ് ഇതിന് പിന്നിൽ. രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന നിയമങ്ങൾ ദോശ ചുടുന്ന ലാഘവത്തോടെ ഒരു ചർച്ചയുമില്ലാതെ പാസാക്കുന്ന സംഘ്പരിവാർ അജണ്ട ആപത്കരമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ട് മുൻ മുഖ്യമന്ത്രിമാരെ കരുതൽ തടങ്കലിലാക്കി ഇത്തരം നിയമനിർമാണങ്ങൾ നടപ്പാക്കുന്ന രീതി ജനാധിപത്യത്തെ കൊല ചെയ്യലാണ്. ഭരണഘടനയുടെ അന്തസ്സത്തയെയും പൗരാവകാശങ്ങളെയും ജനാധിപത്യാവകാശങ്ങളെയും പിച്ചിച്ചീന്തുന്ന ഇത്തരം ഏകാധിപത്യ നടപടികൾ രാജ്യത്തിന് ഗുണം ചെയ്യില്ല. ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.