െകാച്ചി: ആർ.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ വധിച്ച കേസിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ അടക്കം 25 പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരായ ഹരജികൾ ഹൈകോടതി തള്ളി. സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ യു.എ.പി.എ ചുമത്താന്‍ കേന്ദ്ര സര്‍ക്കാറിെൻറ അനുമതി മാത്രം മതിയെന്ന് വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. കേന്ദ്രം നൽകിയ അനുമതിയുടെ സാധുത സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കിൽ വിചാരണഘട്ടത്തില്‍ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി.
പ്രതികൾ നൽകിയ ഹരജിയുടെ കാര്യത്തിൽ സർക്കാറിേൻറത് രാജാവിെനക്കാൾ വലിയ രാജഭക്തിയാണെന്ന് കോടതി പറഞ്ഞു. ഹരജിക്കാരുടെ വാദങ്ങള്‍ ആവര്‍ത്തിച്ച് യു.എ.പി.എ നിലനിൽക്കില്ലെന്ന് സർക്കാർ നിലപാടെടുക്കുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
സി.ബി.െഎ അന്വേഷണത്തോട് സർക്കാറിന് എതിർപ്പാണെന്നിരിക്കെ സി.ബി.െഎ സംസ്ഥാന സർക്കാറിൽനിന്ന് പ്രോസിക്യൂഷൻ അനുമതി വാങ്ങണമെന്ന് പറയുന്നതിൽ എന്തുകാര്യം. നേരേത്ത ഒന്നാം പ്രതി വിക്രമൻ യു.എ.പി.എ ചുമത്തിയതിനെതിരെ നൽകിയ ഹരജി മറ്റൊരു ബെഞ്ച് ഫയലിൽ സ്വീകരിക്കാതെ തള്ളിയതാണ്. ഈ വിധിയെ ആ പ്രതിപോലും ചോദ്യം ചെയ്തിട്ടില്ല. എന്നിട്ടും സർക്കാർ യു.എ.പി.എ ചുമത്തുന്നതിനെ എതിർക്കുന്നത് രാജാവിെനക്കാൾ വലിയ രാജഭക്തിയുടെ പ്രകടനമാണ്.
ക്രമസമാധാനപാലന ചുമതലയുള്ള സർക്കാറിന് എങ്ങനെയാണ് പ്രതികളെ സഹായിക്കുന്ന നിലപാടെടുക്കാൻ കഴിയുകയെന്ന് രാവിലെ ഹരജി പരിഗണിക്കവേ കോടതി വാക്കാൽ ചോദിച്ചിരുന്നു. വനത്തില്‍ കിടക്കുന്ന പാവം ആദിവാസികളെ മാവോവാദികളെന്നുപറഞ്ഞ് പിടിക്കാനാണോ നിയമം. സർക്കാറിന് ചെയ്യാൻ പറ്റുന്നത് അതാണെന്നും കോടതി പറഞ്ഞു.
സംസ്ഥാന ആവശ്യ പ്രകാരം സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ യു.എ.പി.എ ചുമത്താൻ സംസ്ഥാന സര്‍ക്കാറിെൻറ അനുമതി വേണമെന്ന ജയരാജനടക്കം ആറ് ഹരജിക്കാരുടെ വാദം കോടതി തള്ളി. കൊലക്കേസില്‍ യു.എ.പി.എ ഉള്‍പ്പെടുത്താൻ കഴിയില്ലെന്ന് സംസ്ഥാന ഗവ. പ്ലീഡർ അറിയിച്ചു.
ഭീകരപ്രവര്‍ത്തനം തടയുന്നതിനുള്ള നിയമമാണ് യു.എ.പി.എ. ഓരോ കൊലപാതകത്തിലും ബോംബേറിലും ഇൗ നിയമം ചുമത്താനാവില്ലെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ബോംബെറിഞ്ഞ് ആളെ കൊന്നാല്‍ യു.എ.പി.എ ചുമത്താൻ പാടില്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതിയും ചോദിച്ചു. തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുമെന്നും കൂടെ സഞ്ചരിക്കുന്നവരെ സംരക്ഷിക്കുമെന്നുമാണോ സർക്കാർ പറയുന്നത്. യു.എ.പി.എ നിയമത്തിലെ 15ാം വകുപ്പില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് പറയുന്നുണ്ടെന്നും മനോജ് വധം അതുപോലെ ഒന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് മുമ്പുതന്നെ യു.എ.പി.എ ഉള്‍പ്പെടുത്തി സി.ബി.ഐ തങ്ങൾക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം വിചാരണ കോടതി സ്വീകരിച്ചെന്നും ഇത് നിയമപരമല്ലെന്നുമായിരുന്നു ഒന്നാം പ്രതി വിക്രമനടക്കം 19 പേരുടെ വാദം. ഇത് ശരിവെച്ച ഹൈക്കോടതി, തലശ്ശേരി സെഷൻസ് കോടതിയുടെ നടപടി നിയമപരമായി ശരിയല്ലെന്ന് വിലയിരുത്തി റദ്ദാക്കി. നിലവിൽ കേസ് പരിഗണിക്കുന്ന പ്രത്യേക സി.ബി.ഐ കോടതി പഴയ കേസ് നമ്പറിൽ മാറ്റം വരുത്താതെ ഇവർക്കെതിരെ പുതിയ കേസെന്ന നിലയിൽ യു.എ.പി.എ പ്രകാരം കുറ്റം ചുമത്തി ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
കതിരൂർ മനോജിനെ 2014 സെപ്റ്റംബര്‍ ഒന്നിനാണ് ബോംബെറിഞ്ഞും വെട്ടിയും കുത്തിയും കൊന്നത്. കേസില്‍ ആദ്യ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി സ്വീകരിക്കുന്നത് 2015 മാര്‍ച്ച് 11നാണ്. ഏപ്രില്‍ ഏഴിനാണ് കേന്ദ്ര സര്‍ക്കാര്‍ യു.എ.പി.എ ചുമത്താന്‍ അനുമതി നല്‍കിയത്. ഇൗ സാഹചര്യത്തിലാണ് നടപടി നിയമപരമായി തെറ്റാണെന്ന് ഹൈകോടതി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.