കൊച്ചി: ആർ.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിൽ യു.എ.പി.എ ചുമത്തിയത് ചോദ്യംചെയ്തുള്ള ഹരജികൾ തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള പ്രതികളുടെ അപ്പീൽ ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി.
ഒന്നാം പ്രതി വിക്രമനടക്കം 25 പ്രതികളും നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് സി.ബി.െഎയും കേന്ദ്ര-സംസ്ഥാന സർക്കാറുകളും അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. അേതസമയം, സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്ന ഇടക്കാല ആവശ്യം അനുവദിച്ചില്ല.
യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാർ അനുമതി വേണമെന്നും അതില്ലാതെ കേന്ദ്ര സർക്കാറാണ് അനുമതി നൽകിയതെന്നുമുള്ള വാദം അംഗീകരിക്കാതെയാണ് സിംഗിൾ ബെഞ്ച് ഹരജി തള്ളിയതെന്ന് അപ്പീലിൽ പറയുന്നു. ഇക്കാര്യം വിചാരണ വേളയിൽ പരിശോധിച്ചാല്‍ മതിയെന്ന സിംഗിൾ ബെഞ്ച് നിരീക്ഷണം വസ്തുതകൾ മനസ്സിലാക്കാതെയാണ്. അന്വേഷണ ഏജന്‍സിയായ സി.ബി.ഐ കേന്ദ്ര സര്‍ക്കാറിന് കീഴിലായതിനാല്‍ കേന്ദ്രത്തിെൻറ അനുമതി മതിയെന്നാണ് മാര്‍ച്ച് 15ന് സിംഗിള്‍ ബെഞ്ച് വിധിച്ചത്.
കൊലപാതകം നടന്നത് സംസ്ഥാന സര്‍ക്കാറിെൻറ ഭൂമിശാസ്ത്രപരമായ അധികാര പരിധിയിലായതിനാല്‍ അനുമതി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. യു.എ.പി.എ കുറ്റം ചുമത്തിയതിനാൽ മൂന്ന് വർഷത്തിൽ അധികമായി ജയിലില്‍ കഴിയുന്ന 15 പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കുന്നില്ല. വിചാരണയും വൈകുകയാണ്. ഇൗ സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് ഉത്തരവും യു.എ.പി.എ ചുമത്തിയ നടപടിയും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.