കത്വ ഫണ്ട് തട്ടിപ്പ് കേസ്: യൂത്ത് ലീഗ് നേതാക്കൾക്ക് എതിരായ തുടർനടപടികൾക്ക് മൂന്ന് മാസം സ്റ്റേ

കൊച്ചി: കത്വ ഫണ്ട് തട്ടിപ്പുകേസിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനും അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈറിനുമെതിരായ നടപടികൾ ഹൈകോടതി മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്തു. കത്വയിൽ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട കേസിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ ഫണ്ട് ശേഖരണത്തിൽ തിരിമറി നടന്നു എന്നായിരുന്നു 2021ൽ ഉയർന്ന ആരോപണം.

സമാഹരിച്ച തുകയിൽ 15 ലക്ഷം ഫിറോസും സുബൈറും വകമാറ്റി ചെലവഴിച്ചെന്നാണ് യൂത്ത് ലീഗിൽനിന്ന് രാജിവെച്ച യൂസുഫ് പടനിലം നൽകിയ പരാതിയിൽ പറയുന്നത്. കുന്ദമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഫിറോസിനും സുബൈറിനും അനുകൂലമായ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചെങ്കിലും അംഗീകരിച്ചില്ല.

സമൻസ് അയച്ചതിനെത്തുടർന്ന് ഇരുവരും കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യം എടുത്തിരുന്നു. പിന്നീടാണ് ഹൈകോടതിയെ സമീപിച്ചത്. കുന്ദമംഗലം കോടതിയിലെ നടപടികളാണ് ജസ്റ്റിസ് െബച്ചു കുര്യൻ തോമസ് മൂന്നുമാസത്തേക്ക് തടഞ്ഞത്.

Tags:    
News Summary - Kathua fund, PK Firoz, CK Subair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.