കാട്ടാക്കട: കൺസഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും കാട്ടാക്കട ഡിപ്പോയിൽ ജീവനക്കാർ മർദിച്ച സംഭവത്തിലെ പ്രതികളിലൊരാൾകൂടി പിടിയിലായി. മെക്കാനിക് പന്നിയോട് രാജീവ് നഗറിൽ അജി ഭവനിൽ അജികുമാറിനെ(35)യാണ് പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
അഞ്ച് പ്രതികളിൽ സുരക്ഷ ജീവനക്കാരൻ സുരേഷ്കുമാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റൻറ് സി.പി. മിലൻ ഡോറിച്ച്, ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.
സെപ്റ്റംബർ 20ന് രാവിലെ മകളോടൊപ്പം കൺസഷൻ പുതുക്കാൻ കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറിലെത്തിയ കുച്ചപ്പുറം പ്രേമനെയും മകൾ രേഷ്മയെയും ജീവനക്കാർ കൂട്ടംചേർന്ന് കൈയേറ്റം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.