കായംകുളം-കൊല്ലം പാതയിൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: കായംകുളം-കൊല്ലം സെക്ഷനുകള്‍ക്കിടയില്‍ എൻജിനീയറിങ്​ ജോലികള്‍ നടക്കുന്നതിനാല്‍ ഈമാസം 12, 13 തീയതികളില്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി.
വൈകിയോടുന്ന ട്രെയിനുകള്‍: 1.പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (നമ്പര്‍ 16792) 12ന് കായംകുളം-കൊല്ലം സെഷനില്‍ ഒരു മണിക്കൂര്‍ അഞ്ച്​ മിനിറ്റ്‌ വൈകും. 2. ഗുരുവായൂർ-ചെന്നൈ എക്‌സ്പ്രസ് (നമ്പര്‍ 16128) 12ന് കായംകുളം-കൊല്ലം സെക്ഷനില്‍ ഒരുമണിക്കൂര്‍ അഞ്ച്​ മിനിറ്റ്‌ വൈകും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: 1. എറണാകുളം-കൊല്ലം (കോട്ടയംവഴി) പാസഞ്ചര്‍ (നമ്പര്‍ 56391) 12ന് കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സര്‍വിസ് നടത്തില്ല. 2. എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി, നമ്പര്‍ 66309) 12ന് കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവിസ് നടത്തില്ല. 3. കൊല്ലം-കോട്ടയം പാസഞ്ചര്‍ (നമ്പര്‍ 56394) 13ന് കൊല്ലത്തിനും കായംകുളത്തിനുമിടക്ക്​ സർവിസ് നടത്തില്ല. 4. കൊല്ലം-എറണാകുളം മെമു (കോട്ടയംവഴി, നമ്പര്‍- 66300)) 13ന് കൊല്ലത്തിനും കായംകുളത്തിനുമിടക്ക്​ സര്‍വിസ് നടത്തില്ല.

നിയന്ത്രണമേര്‍പ്പെടുത്തിയവ: 1. ട്രെയിന്‍ (നമ്പര്‍ -56300), കൊല്ലം-ആലപ്പുഴ പാസഞ്ചര്‍ 13ന്​ 15 മിനിറ്റ്‌ വൈകിയേ കൊല്ലത്തുനിന്ന് പുറപ്പെടൂ. 2. മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ്​ (നമ്പര്‍ 16348) 12ന് പെരിനാട്‌ റെയില്‍വേ സ്​റ്റേഷനില്‍ 20 മിനിറ്റ് നിര്‍ത്തിയിടും. 3. മധുരൈ - തിരുവനന്തപുരം അമൃത എക്‌സ്​പ്രസ്​ (നമ്പര്‍ 16344) 12ന് പെരിനാട്‌ റെയില്‍വേ സ്​റ്റേഷനില്‍ 10 മിനിറ്റ് നിര്‍ത്തിയിടും. 4. നിലമ്പൂര്‍ റോഡ് - കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്​ (നമ്പര്‍ 16350) 12ന് പെരിനാട്‌ റെയില്‍വേ സ്​റ്റേഷനില്‍ 10 മിനിറ്റ് നിര്‍ത്തിയിടും.

Tags:    
News Summary - Kayamkulam -Kollam Train Service -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.