തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ സി.പി.എം വടിയെടുത്തതിനു പിന്നാലെ, മുൻ നിലപാടിൽ മലക്കം മറിഞ്ഞ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരം നഗരത്തിൽ ഇലക്ട്രിക് ബസുകളുപയോഗിച്ച് സർവിസുകൾ ആരംഭിച്ചതോടെ, കെ.എസ്.ആർ.ടി.സിയുടെ ഡീസൽ ചെലവ് ഗണ്യമായി കുറക്കാൻ കഴിഞ്ഞതായും സ്പെയർപാർട്സും മറ്റ് ചെലവുകളിലും ഭീമമായ കുറവുണ്ടായതായും മന്ത്രി നിയമസഭയെ അറിയിച്ചു.
കൂടുതൽ ബസുകൾ നിരത്തിലിറക്കി ടിക്കറ്റ് വരുമാനം വർധിപ്പിക്കുന്നതിനോടൊപ്പം ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി നിരവധി നൂതന പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷ എം.എൽ.എമാരായ കെ.പി.എ. മജീദ്, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹിം, എൻ. ഷംസുദീൻ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി മുൻ നിലപാട് തിരുത്തിയത്. കെ.എസ്.ആർ.ടി.സിയുടെ നഷ്ടം നികത്തുന്നതിന് പുതിയ പദ്ധതികൾ എന്തെങ്കിലും ആവിഷ്കരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.