തിരുവനന്തപുരം: എൽ.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ. പ്രഖ്യാപനം മാത്രം പോരാ. കാര്യങ്ങൾ നടപ്പാക്കണം. എന്നിങ്ങനെയായിരുന്നു വിമർശനം.
ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ല. പിന്നെ എങ്ങനെ വികസന പ്രവർത്തനം നടത്താനാകും. എം.എൽ.എമാർക്ക് നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്. റോഡ് പ്രവൃത്തിയുടെ പോരായ്മ ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിനെയും പേരെടുത്ത് പറഞ്ഞ് വിമർശിച്ച ഗണേഷ് ജലവിഭവ വകുപ്പിനെതിരെയും സംസാരിച്ചു തുടങ്ങിയതോടെ സി.പി.എം പ്രതിനിധി ടി.പി. രാമകൃഷ്ണൻ ഇടപെട്ടു.
ഇത്തരം പരാമർശങ്ങൾ ഉചിതമല്ലെന്നായിരുന്നു രാമകൃഷ്ണന്റെ പ്രതികരണം. ഈ വേദിയിലല്ലാതെ എവിടെയാണ് പറയേണ്ടതെന്ന് വിശദീകരിച്ച ഗണേഷ് സംസാരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.