കാക്കനാട്: പൊതുമേഖല സ്ഥാപനമായ കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയുടെ അച്ചടി വിഭാഗം സ്വകാര്യവത്കരിക്കാനൊരുങ്ങി മാനേജ്മെൻറ്. പ്രാരംഭ നടപടികളുടെ ഭാഗമായി അച്ചടി വിഭാഗത്തിലെ ആറ് ഓഫ്സെറ്റ് മെഷീനുകളിൽ നാലെണ്ണം പ്രവർത്തിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് കമ്പനി നോട്ടീസ് ഇറക്കി.
പാഠപുസ്തക അച്ചടിക്ക് വേണ്ടി മാറ്റിവെച്ച നാല് മെഷീനുകൾക്ക് വേണ്ടിയാണ് ടെൻഡർ നോട്ടീസ് ഇറക്കിയത്. ആഗസ്റ്റ് 12ന് പുറത്തിറക്കിയ നോട്ടീസിൽ ഓറിയൻറൽ എക്സൽ 1,2, മനുഗ്രാഫ് സിറ്റി ലൈവ് 1,2 മെഷീനുകളുടെ പ്രവർത്തനമാണ് പുറമെ നൽകാനുദ്ദേശിക്കുന്നത്. അതേസമയം ലോട്ടറി അച്ചടിക്കാനായി ഉപയോഗിക്കുന്ന രണ്ട് മെഷീനുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കരാറെടുക്കുന്നവർ മൂന്ന് ഷിഫ്റ്റുകളിലായി 16, 24,32 പേജുകൾ അച്ചടിക്കുന്നതിനുള്ള മെഷീനുകളിൽനിന്ന് ഒരു ദിവസം 1.20 ലക്ഷം കോപ്പികൾ വീതം അച്ചടിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത്തരത്തിൽ മാസം ഒരു കോടി കോപ്പികൾ ആണ് കമ്പനി ലക്ഷ്യമിടുന്നത്.
70ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. എന്നാൽ കരാറുകാർ തന്നെ ജീവനക്കാരെ എത്തിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇതോടെ അച്ചടി വിഭാഗത്തിലെ ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലായ അവസ്ഥയാണുള്ളത്. ആവശ്യത്തിന് ജീവനക്കാർ നിലവിലുള്ളപ്പോഴാണ് കെ.ബി.പി.എസിെൻറ തീരുമാനമെന്നത് വിവാദമായി.
അതേസമയം, മാനേജ്മെൻറിെൻറ അനാസ്ഥയും ജീവനക്കാരുമായുള്ള ശീതസമരവുമാണ് തീരുമാനത്തിന് പിന്നിലെന്നും ആരോപണമുയരുന്നുണ്ട്. മെഷീനുകൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് ഉൽപാദനം കുറയാൻ കാരണമെന്നും തൊഴിൽപരമായ പ്രശ്നങ്ങളും കെ.ബി.പി.എസ് സി.എം.ഡി അടക്കമുള്ളവർ മുഖവിലക്കെടുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സി.എം.ഡി ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്നും ഇവർ പറയുന്നു. അതിനിടെ ഒരു മെഷീൻ അറ്റകുറ്റപ്പണി നടത്തിയതിെൻറ ബിൽ തുക നൽകാത്തതിനാൽ അറ്റകുറ്റപ്പണി നടത്തിയ കമ്പനി നിയമ നടപടിക്കൊരുങ്ങുന്നത് പരിഗണിച്ചാണ് പുതിയ പരിഷ്കാരമെന്നും വാദമുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് അച്ചടി വിഭാഗത്തിലെ ജീവനക്കാർ തിങ്കളാഴ്ച പണിമുടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.