കോട്ടയം: റബ്ബര്‍ ബോര്‍ഡിന്‍റെ ഫണ്ട് 40 ശതമാനം വെട്ടിക്കുറക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ.
വിലതകര്‍ച്ച മൂലവും വിപണിയിലെ മാന്ദ്യം മൂലവും റബര്‍ കൃഷിക്കാര്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ബോര്‍ഡിന്‍റെ ഫണ്ട് വെട്ടിക്കുറച്ചാല്‍ നാമമാത്രമായി ഇപ്പോള്‍ ആവര്‍ത്തന കൃഷിക്കും പുതുകൃഷിക്കും നല്‍കുന്ന സബ്സിഡി പോലും ഇല്ലാതെയാകും. കാര്‍ഷിക വികസന മേഖലയെ തളര്‍ത്തിക്കൊണ്ടല്ല കോവിഡ് പ്രതിരോധത്തിന് ഫണ്ട് കണ്ടെത്തേണ്ടതെന്നും കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നടപടി കാർഷിക മേഖലയെ തകർക്കുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.