തിരുവനന്തപുരം: സംസ്ഥാനത്തെ ജാതി, മത രഹിത കുട്ടികളുടെ കണക്കുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി സി. രവീന്ദ്രനാഥിനെതിരെ പ്രതിപക്ഷം രംഗത്ത്. തെറ്റായ വിവരം നൽകി മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് അവകാശലംഘനത്തിന് സ്പീക്കർക്ക് നോട്ടീസ് നൽകി.
കുട്ടികളുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട് നിയമസഭയെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ് മന്ത്രി ചെയ്തതെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വര്‍ഷം 1,24,147 കുട്ടികള്‍ ജാതി, മതം കോളങ്ങള്‍ പൂരിപ്പിക്കാതെ പ്രവേശനം നേടിയിട്ടുണ്ടെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിൽ 1.23 ലക്ഷം കുട്ടികള്‍ ഒന്ന് മുതല്‍ 10വരെ ക്ലാസുകളിലും 275 പേർ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലും 239 കുട്ടികള്‍ രണ്ടാംവര്‍ഷത്തിലും പഠിക്കുന്നുണ്ടെന്നും വിശദീകരിച്ചു.
മന്ത്രിയുടെ കണക്ക് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സ്കൂൾ മാനേജ്മെൻറുകൾ രംഗത്തുവന്നതോടെ വിഷയം വിവാദമായി. കൃത്യമായ കണക്ക് പുറത്തുവന്നതോടെ മന്ത്രി നൽകിയ മറുപടി തെറ്റാണെന്ന് ബോധ്യപ്പെട്ടതായും മതവിശ്വാസമുള്ളവരെ മതരഹിതരായി വ്യാഖ്യാനിച്ചത് ശരിയല്ലെന്നും കെ.സി. ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.