തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) രണ്ട് മന്ത്രിസ്ഥാനത്തിനായി വാദിെച്ചങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമെന്ന സി.പി.എമ്മിെൻറ ഉറച്ച നിലപാട് തടസ്സമായി. രണ്ടാം മന്ത്രിസ്ഥാനത്തിന് പകരം ചീഫ്വിപ് സ്ഥാനമാവും ലഭിക്കുക. അതേസമയം കേരള കോൺഗ്രസിെൻറ പാർലമെൻററി പാർട്ടി ലീഡറായി റോഷി അഗസ്റ്റിനെ തെരഞ്ഞെടുത്തതോടെ അദ്ദേഹം തന്നെയാവും മന്ത്രിയെന്നും ഉറപ്പായി.
എ.കെ.ജി സെൻററിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ രണ്ട് മന്ത്രിസ്ഥാനത്തിെൻറ ആവശ്യകതയിൽ ഉൗന്നിയാണ് ജോസ് കെ. മാണി അടക്കം സംസാരിച്ചത്. എന്നാൽ സി.പി.െഎയുടെ തടസ്സവാദവും അഞ്ച് ചെറുകക്ഷികളെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കേണ്ട സാഹചര്യവും സി.പി.എം ചൂണ്ടിക്കാട്ടി. കൃഷി, റവന്യൂ, മരാമത്ത്, ഭവനം തുടങ്ങിയ വകുപ്പുകളാണ് കേരള കോൺഗ്രസ് ആഗ്രഹിക്കുന്നത്.
സി.പി.െഎ വിട്ടുകൊടുത്തേക്കാവുന്ന വനം വകുപ്പിൽ അവർക്ക് താൽപര്യമില്ല. റവന്യൂവും ഭവനവും കൃഷിയും വിട്ടുകൊടുക്കാൻ സി.പി.െഎയും ഒരുക്കമല്ല. രണ്ടാം മന്ത്രിസ്ഥാന വാദത്തിെൻറ ഗൗരവം കുറയുമെന്നതിനാൽ ചീഫ് വിപ്പിൽ കേരള കോൺഗ്രസ് അവകാശവാദം ഉന്നയിച്ചില്ല. ആലോചിക്കെട്ടയെന്ന് സി.പി.എം പറഞ്ഞാണ് ചർച്ച അവസാനിച്ചത്. തുടർന്ന് തിരുവനന്തപുരത്ത് കേരള കോൺഗ്രസ് (എം) അടിയന്തര പാർലമെൻററി പാർട്ടി യോഗം ചേർന്നു. വൈകീട്ട് നാലിന് ആരംഭിച്ച യോഗം നാലര മണിക്കർ നീണ്ടു. ഇന്നത്തെ എൽ.ഡി.എഫ് യോഗത്തിൽ ആവശ്യം ആവർത്തിക്കാമെന്നാണ് നിലപാട്.
രണ്ടാംമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ ചീഫ്വിപ് പദവി ഏറ്റെടുക്കും. എങ്കിൽ എൻ. ജയരാജാവും ചീഫ്വിപ് എന്നാണ് സൂചന. സി.പി.െഎയുമായി രാവിലെ നടന്ന ചർച്ചയിൽ സി.പി.എമ്മിന് 12 മന്ത്രിസ്ഥാനവും സ്പീക്കർ സ്ഥാനവും സി.പി.െഎക്ക് നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും പങ്കുവെക്കാൻ ധാരണയായി. ചർച്ചെക്കത്തിയ ജെ.ഡി.എസിനോട് എൽ.ജെ.ഡിക്കും ദളിനും കൂടിയാണ് ഒരു മന്ത്രിസ്ഥാനമെന്ന് സി.പി.എം പറെഞ്ഞങ്കിലും പങ്കുവെക്കില്ലെന്ന് ദൾ നേതൃത്വം വ്യക്തമാക്കി.
ലയനത്തിന് തയാറാവാതിരുന്ന എൽ.ജെ.ഡിയുമായി അധികാരം പങ്കുവെക്കാനാവില്ലെന്നും പറഞ്ഞു. ജെ.ഡി.എസിൽ മാത്യു ടി. തോമസാണോ കെ. കൃഷ്ണൻകുട്ടിയാണോ മന്ത്രിയെന്ന് ഇന്ന് ദേവഗൗഡ പ്രഖ്യാപിക്കും. മന്ത്രിസ്ഥാനം ഉറപ്പുള്ള എൻ.സി.പിയുമായുള്ള ചർച്ചയിൽ മറ്റ് കാര്യങ്ങൾ കടന്നുവന്നില്ല. എ.കെ. ശശീന്ദ്രനാണോ തോമസ് കെ. തോമസാണോ മന്ത്രിയെന്ന് മേയ് 18ന് ജനറൽ സെക്രട്ടറി പ്രഫുൽപേട്ടലിെൻറ നേതൃത്വത്തിൽ തിരുവനന്തപുരത്ത് േചരുന്ന യോഗം തിരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.