കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത് ഗൗരവമായി കാണുന്നില്ല -ചെന്നിത്തല

കാസർകോട്: കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി. റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റോസക്കുട്ടി കോൺഗ്രസ് വിട്ടത് ഗൗരവമായി കാണുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. റോസക്കുട്ടിക്ക് നൽകാവുന്നതിലും അധികം കോൺഗ്രസ് നൽകിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് മു​തി​ർ​ന്ന നേ​താ​വായ കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത്. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റും എ.​ഐ.​സി.​സി അം​ഗ​ത്വ​വും പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​വും റോസക്കുട്ടി രാ​ജി‍വെ​ച്ചു. 1991ൽ ​സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ​യും വ​നി​ത ക​മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു.

കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു. ഇതിന്‍റെ ഭാഗമായി സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി, ജി​ല്ല സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ എ​ന്നി​വ​ർ റോ​സ​ക്കു​ട്ടിയുടെ വ​സ​തി​യി​ലെ​ത്തിയിരുന്നു.

Tags:    
News Summary - K.C. Rosakutty's departure from Congress is not taken seriously - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.