സംഘ്പരിവാറി‍ൻെറ വര്‍ഗീയ കളി കേരളത്തില്‍ നടക്കില്ല-കെ.സി. വേണുഗോപാല്‍

വടകര: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം വര്‍ഗീയത ഇളക്കിവിടുന്ന സമീപനമാണ് സ്വീകരിച്ച് വരുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സമാന രീതിയില്‍ വര്‍ഗീയത ഇളക്കിവിടാനാണ്, കേരളത്തില്‍ ബി.ജെ.പിയുള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. എന്നാല്‍, ആ കളി കേരളത്തില്‍ നടക്കില്ല. വടകര മുനിസിപ്പല്‍ തല യു.ഡി.എഫ് സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്​തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കര്‍ഷക മാരണ നിയമവും വര്‍ഗീയതയും ഇളക്കിവിടുന്ന ഭരണമാണ് മോദിയുടേത്. കഴിഞ്ഞ 16 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരോട് ശത്രു രാജ്യത്തുള്ളവരോട് പെറുമാറുന്ന തരത്തിലാണ് ഇടപെടുന്നത്. അര്‍ധ സൈനിക വിഭാഗത്തെ അടക്കം ഇറക്കി സമരത്തെ അടിച്ചമര്‍ത്തുകയാണ്. കോവിഡ് ദുരിതം നേരിടുന്ന കൃഷിക്കാരെ ഒരുവിധത്തിലും സഹായിക്കാന്‍ മോദി തയാറാവുന്നില്ല. എന്നാല്‍, കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടകങ്ങള്‍ എഴുതിത്തള്ളുകയായിരുന്നു. സംസ്ഥാനത്ത് സി.പി.എം അപചയത്തി​െൻറ കുഴിയില്‍ വീണിരിക്കുകയാണ്. ജനവിശ്വാസം നഷ്​ടപ്പെട്ട സി.പി.എം നേതൃത്വം നല്‍കുന്ന ഭരണത്തിനെതിരെ ജനം വിധിയെഴുതും. കമ്യൂണിസ്​റ്റ്​ പാര്‍ട്ടി കമീഷന്‍ പാര്‍ട്ടിയായി തരം താണിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പി‍ൻെറ സെമി ഫൈനലായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ഇതിനുശേഷം നടക്കുന്ന ഫൈനല്‍ അസംബ്ലി തെരഞ്ഞെടുപ്പിലും സംസ്ഥാന സര്‍ക്കാറി‍ൻെറ അഴിമതി നിറഞ്ഞ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

എം.സി. വടകര അധ്യക്ഷതവഹിച്ചു. പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ഭാരവാഹികളായ കെ.പി. അനില്‍കുമാര്‍, കെ. പ്രവീണ്‍ കുമാര്‍, പി.എം. നിയാസ്, അഡ്വ. ഐ. മൂസ, സുനില്‍ മടപ്പള്ളി, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, അഡ്വ. സി. വത്സലന്‍, പ്രദീപ് ചോമ്പാല, പി.എസ്. രഞ്ജിത്ത് കുമാര്‍, പുറന്തോടത്ത് സുകുമാരന്‍, അച്ചുതന്‍ പുതിയെടത്ത്, ടി.വി. സുധീര്‍കുമാര്‍, കളത്തില്‍ പീതാംബരന്‍, ബാബു ഒഞ്ചിയം, പി. അശോകന്‍, എന്‍. രാജരാജന്‍, പ്രഫ. കെ.കെ. മഹ്മൂദ്, ടി.വി. കരുണന്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - kc venugopal against rss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.