ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ മോദിയെപ്പറ്റി ഒരക്ഷരം മിണ്ടില്ലെന്നും കോൺഗ്രസിന്‍റെ കാര്യം നോക്കാൻ വരേണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കുക എന്നത് മാത്രമാണ്. ഞങ്ങളുടെ പാർട്ടിയുടെ കാര്യം ഞങ്ങൾ തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഉപദേശം വേണ്ട. ആദ്യം മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. മാധ്യമപ്രവർത്തകർക്ക് എല്ലാ ചോദ്യവും ചോദിക്കാനുള്ള അവസരം കൊടുത്ത് വാർത്തസമ്മേളനം വിളിക്കണം.
എത്ര സീറ്റ് സി.പി.എമ്മിന് കിട്ടുമെന്ന് കൃത്യമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് അറിയാം. ഇക്കാര്യത്തിൽ കോൺഗ്രസിന് അങ്കലാപ്പില്ല. മുഖ്യമന്ത്രിക്കു നേരെ ഉയരുന്ന ആരോപണത്തിൽ നിലപാട് വ്യക്തമാക്കണം. സത്യമാണോ അസത്യമാണോയെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇക്കാര്യം ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിക്കസേരയിലെത്തിയപ്പോൾ അതെല്ലാം മറന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.