കണ്ണൂര്‍: സംസ്ഥാത്തെ കോൺഗ്രസിൽ തന്റെ പേരിൽ ഗ്രൂപ്പില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതൽ സീറ്റ് വേണമെന്ന മുസ് ലിം ലീഗിന്റെ ആവശ്യം ചർച്ചയിലൂടെ തീരുമാനിക്കും. കേരളത്തിൽ അധികാരത്തിനായി സി.പി.എം പച്ചക്ക് വർഗീയത പറയുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു.
സോളാർ പീഡന കേസിൽ സി.ബി.ഐ അന്വേഷണത്തെ തടസപ്പെടുത്തില്ല. തനിക്കെതിരായ ലൈംഗികാരോപണം 2014ൽ ജനം തള്ളിയതാണ്. രാഷ്ട്രീയ പ്രേരിതമായി പെരുമാറുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐയെ സോളാർ പീഡന കേസ് ഏൽപ്പിച്ചതെന്ന് വേണുഗോപാൽ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.