തീവ്ര ഹിന്ദുത്വ സംഘടനകൾക്കെതിരെ കെ.സി.ബി.സി പ്രസിദ്ധീകരണം

കോ​ട്ട​യം: തീ​വ്ര ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ.​സി.​ബി.​സി പ്ര​സി​ദ്ധീ​ക​ര​ണം. മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളു​ടെ മ​റ​വി​ൽ ഉ​ത്ത​രേ​ന്ത്യ​യി​ൽ വ്യാ​പ​ക ക്രൈ​സ്ത​വ വേ​ട്ട​യാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്നും ഹി​ന്ദു​ത്വ​​ശ​ക്തി​ക​ൾ​ക്ക്​ സാ​ന്നി​ധ്യ​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ക്രൈ​സ്ത​വ വി​രു​ദ്ധ​ത​ക്കാ​യി​ ദു​രു​പ​യോ​ഗി​ക്ക​​പ്പെ​ടു​ത്തു​ന്ന​താ​യും ഇ​തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സ​മി​തി​യു​ടെ (കെ.​സി.​ബി.​സി) ജാ​ഗ്ര​ത ക​മീ​ഷ​ൻ പു​റ​ത്തി​റ​ക്കു​ന്ന ‘ജാ​ഗ്ര​ത’ മാ​ഗ​സി​നി​ലാ​ണ്​ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ പീ​ഡ​നം പ്ര​ധാ​ന വി​ഷ​യ​മാ​ക്കി ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മ്പ​ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രാ​ബ​ല്യ​ത്തി​ലു​ള്ള മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ വ്യാ​പ​ക​മാ​യ ക്രൈ​സ്ത​വ വേ​ട്ട​ക്ക്​ മ​റ​യാ​യി മാ​റു​ന്ന​താ​യി ലേ​ഖ​നം വ്യ​ക്ത​മാ​ക്കു​ന്നു.

വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ർ​ന്നു​ള്ള ക​ള്ള​ക്കേ​സു​ക​ളും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളും വി​വി​ധ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​തി​വാ​കു​ക​യാ​ണ്. ​ മി​ഷ​ന​റി​മാ​ർ​ക്ക്​ എ​തി​രെ​യു​ള്ള​ത്​ വ്യാ​ജ​കേ​സു​ക​ളാ​ണെ​ന്ന്​ അ​ധി​കാ​രി​ക​ളി​ൽ പ​ല​ർ​ക്കും ബോ​ധ്യ​മു​ണ്ടെ​ങ്കി​ലും വ​ർ​ഗീ​യ​വാ​ദി​ക​ളാ​യ നേ​താ​ക്ക​ന്മാ​രാ​ൽ തെ​റ്റി​ദ്ധ​രി​ക്ക​​പ്പെ​ട്ട ആ​ൾ​ക്കൂ​ട്ട ആ​ര​വ​ങ്ങ​ളെ​യും തീ​വ്ര​ഹി​ന്ദു​ത്വ വാ​ദി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ​യും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​താ​യും ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ളും വ്യാ​ജ​കേ​സു​ക​ളും ക​ു​ത്ത​നെ ഉ​യ​രു​മ്പോ​ഴും മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന സം​സ്ഥാ​ന​ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​പ​ക​ട​ക​ര​മാ​യ നി​ശ്ശ​ബ്​​ദ​ത തു​ട​രു​ക​യ​ണ്. ത​ല​മു​റ​ക​ളാ​യി ക്രൈ​സ്ത​വ​വി​ശ്വാ​സം സ്വീ​ക​രി​ച്ച പ​ല​രെ​യും ഒ​റ്റ​ക്കും കൂ​ട്ട​ത്തോ​ടെ​യും തീ​വ്ര​ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ബ​ന്ധി​ത​മാ​യി മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​വ ​ ഈ ​നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല. കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. ഘ​ർ​വാ​പ്പ​സി​യെ​ന്ന പേ​രി​ലു​ള്ള നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്​ ​ ഇ​ത്​ ബാ​ധ​ക​മ​ല്ലെ​ന്ന​ത്​ വി​ചി​ത്ര​മാ​ണെ​ന്ന്​ ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - KCBC Publication Against Extremist Hindutva Organisations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.