ഇടുക്കി: കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ജനങ്ങൾക്ക് നീതി സമയബന്ധിതമായി ലഭിക്കുന്നതിനും വിദേശ മാതൃകയിൽ രാജ്യത്ത് ജനസംഖ്യാനുപാതികമായി കൂടുതൽ കോടതികൾ അനുവദിക്കണമെന്ന് സിവിൽ കോടതി ജീവനക്കാരുടെ ഏക ഡിപ്പാർട്ട്മെൻറൽ സംഘടനയായ, കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ - (കെ.സി.ജെ.എസ്.ഒ) 30-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇടുക്കി തൊടുപുഴയിൽ വച്ച് നടന്ന പ്രതിനിധി സമ്മേളനം ബാർ കൗൺസിൽ ഓഫ് കേരള ചെയർമാൻ അഡ്വക്കറ്റ് ജോസഫ് ജോൺ ഉദ്‌ഘാടനം ചെയ്തു . KCJSO സംസ്ഥാന പ്രസിഡന്റ് ഇ.എ ദിനേശ്കുമാർ അധ്യക്ഷത വഹിച്ചു . സ്വാഗതസംഗം കൺവീനർ അബ്‌ദുറഹിമാൻ പുഴക്കര സ്വാഗതം പറഞ്ഞു . കെ.സി.ജെ.എസ്.ഒ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ഇ എസ് രാജീവ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. കെ.സി.ജെ.എസ്.ഒ സംസ്ഥാന വർക്കിംഗ് പ്രസിഡന്റും സ്വാഗത സംഗം ചെയർമാനുമായ എം എസ് മനോഹരൻ സംസാരിച്ചു .
പുതിയ ഭാരവാഹികൾ
ഇടുക്കി തൊടുപുഴയിൽ വച്ച് നടന്ന കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ - KCJSO സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന പ്രസിഡന്റായി തൃശൂർ പ്രിൻസിപ്പൽ ജില്ലാ കോടതി ശിരസ്താറും പാലക്കാട് ഒലവക്കോട് സ്വദേശിയുമായ ഇ.എ ദിനേശ് കുമാറിനെ തിരഞ്ഞെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറിയായി കോഴിക്കോട് ഒഞ്ചിയം സ്വദേശിയും കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി ബെഞ്ച് ക്ലർക്കുമായ ജീവേഷ് സി.ആർ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡന്റായി എം.എസ് മനോഹരൻ (ഇടുക്കി), സംസ്ഥാന ട്രഷറർ ആയി ഇ.എസ് രാജീവ് (പത്തനംതിട്ട )യും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി പി.എ ബോസ് (കോട്ടയം), പി.വി ഹരിലാൽ (ആലപ്പുഴ) എ.എൻ വിനോദ് (പാലക്കാട്) എന്നിവരും സെക്രട്ടറിമാരായി ബിജുമോൻ എ.എസ് (തിരുവനന്തപുരം) സാജു കെ. ഫിലിപ് (വയനാട് ) സൈജു അലി (കൊല്ലം ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.