ഇന്ത്യയിൽ കോർപറേറ്റുകളും ഭരണകൂടവും ഒന്നായി തീരുന്ന അവസ്ഥ -കെ.ഇ ഇസ്മാഈൽ

കൊയിലാണ്ടി: കോർപറേറ്റുകളും ഭരണകൂടവും ഒന്നായി തീരുന്ന അവസ്ഥയിലേക്കാണ് ഇന്ത്യയുടെ പോക്കെന്ന് സി.പി.ഐ നേതാവ് കെ.ഇ ഇസ്മാഈൽ. ടി.എം കുഞ്ഞിരാമൻ നായർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിലേക്കാണ് ഭരണകൂടം രാജ്യത്തെ കൊണ്ടു പോകുന്നത്.

ഹിന്ദു വർഗീയതയെ പ്രീണിപ്പിച്ച് അധികാരത്തിൽ വന്നവർ അത് കൂടുതൽ തീവ്രമാക്കിക്കൊണ്ടിരിക്കയാണ്. ഇന്ത്യയിൽ ഒരു മതം ഒരു സംഘടന അതു മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിനു കീഴിൽ ജീവിച്ചു കൊള്ളണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടന ആവശ്യമില്ലെന്ന പ്രചാരണം സംഘടിപ്പിക്കുന്നു.

റെയിൽവേയും ലാഭത്തിലുള്ള പൊതുമേഖല വ്യവസായങ്ങളുമെല്ലാം കുത്തകകൾക്കു നൽകി രാജ്യത്തെ കോർപറേറ്റുവത്കരിക്കുകയാണ്. ജനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് നിലപാടെടുക്കാൻ എല്ലാ പാർട്ടികളും ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം. വിട്ടുവീഴ്ചകളിലൂടെ യോജിപ്പ് കണ്ടെത്തി മുന്നോട്ടു പോകണമെന്ന് കെ.ഇ ഇസ്മാഈൽ ആവശ്യപ്പെട്ടു.

Tags:    
News Summary - KE Ismail CPI Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.