കീഴാറ്റൂർ ബൈപാസ്​: സി.പി.എമ്മിനു അന്നും ഇന്നും ഒരേ നിലപാട് -എം.എൽ.എ ജെയിംസ് മാത്യു

കണ്ണൂർ: ദേശീയപാത വികസനത്തിെൻറ ഭാഗമായി കീഴാറ്റൂർ വയലിലൂടെ ബൈപാസ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും എം.എൽ.എ എന്ന നിലക്ക് തനിക്കും അന്നും ഇന്നും ഒരേ നിലപാടാണ് ഉള്ളതെന്ന് എം.എൽ.എ ജെയിംസ് മാത്യു. കീഴാറ്റൂർ വയൽ പ്രദേശത്തു കൂടി അലൈൻമെൻറ് കടന്നു പോകണമെന്ന് ആരും ആഗ്രഹിച്ചതല്ല. പക്ഷെ, ദേശീയപാത അതോറിറ്റി ഒാഫ് ഇന്ത്യ അതുവഴി അ​െലെൻമെൻറ് നിശ്ചയിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധവും പ്രശ്നങ്ങളുമാണ് ഉണ്ടായത്്.

അലൈൻമെൻറ് മാറ്റുന്നതിന് തങ്ങളാരും എതിരായിരുന്നില്ല. മാറ്റുകയോ മാറ്റാതിരിക്കുകയോ ചെയ്യേണ്ടത് ദേശീയപാത അതോറിറ്റി ഒാഫ് ഇന്ത്യയാണെന്ന്​ വ്യക്തമാക്കിയിരുന്നു. ഒരു സെൻറ് ഭൂമിക്ക് മൂന്നുലക്ഷത്തിലധികം രൂപ വില നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇതോടെ ജനങ്ങളെല്ലാം അതിനൊപ്പം നിൽക്കുകയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.