ന്യൂഡൽഹി: കീഴാറ്റൂർ ബൈപ്പാസ് സമരവുമായി ബന്ധപ്പെട്ട് വയൽകിളികേളാടൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൽ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയ അൽഫോൻസ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വികസനത്തിന് ആർ.എസ്.എസ് പാരവെക്കുകയാണ്. ആ പാരയുമായി നടക്കാൻ കേരളക്കാരനെന്ന് പറയുന്ന ഒരു കേന്ദ്രമന്ത്രിയും കൂടെയുണ്ടെന്നതാണ് വിരോധാഭാസമാണെന്നും പിണറായി പറഞ്ഞു.
കേരളത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ ദേശീയപാത വികസനം നടക്കുെമന്ന ഘട്ടമെത്തിയേപ്പാഴാണ് പാരയുമായി വന്നിരിക്കുന്നത്. നിതിൻ ഗഡ്കരി സംസ്ഥാനത്തിെൻറ താൽപര്യത്തോടൊപ്പമായിരുന്നു. നേരത്തേ, ഇൗ തർക്കം ഉയർന്നപ്പോൾ ആരോഗ്യപരമായ സമീപനമായിരുന്നു അദ്ദേഹത്തിേൻറത്. സമരക്കാരുമായി സർക്കാർ ചർച്ച നടത്തിയിരുന്നു.
ഇതിെൻറ ഭാഗമായി ഒരു സമിതിയെ നിയോഗിക്കുകയും മറ്റൊരു അലൈൻമെൻറ് സാധ്യമല്ലെന്ന് അവർ റിപ്പോർട്ട് നൽകുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതുവഴി തന്നെ തീരുമാനിച്ചത്. കേരളത്തിലെ റോഡ് വികസനം തടയണമെന്ന ആർ.എസ്.എസ് സംഘടന ഇടപെടൽ വന്നപ്പോൾ അതിന് വഴിപ്പെടുകയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാറുമായി ബന്ധപ്പെട്ട് തീർക്കേണ്ടതിനു പകരം സമരാക്കാരെ നേരിട്ട് വിളിച്ച് ചർച്ച ചെയ്ത് ഇനി ഒരു പരിശോധന നടത്താമെന്ന് പറഞ്ഞത് ഫെഡറലിസത്തിന് എതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.