ലഹരികടത്തിനെതിരെ ‘കെമു’ പ്രവർത്തനം ഉടൻ ആരംഭിക്കും -എക്സൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരികടത്ത് അതിർത്തിയിൽ തടയാൻ രൂപവത്കരിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റ് (കെമു) നെയ്യാറ്റിൻകരയിൽ ഉട‌ൻ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഇതിനായി നാലു വാഹനങ്ങൾ അനുവദിച്ചു.

സ്കൂളുകളുടെ പരിസരത്ത് ലഹരി വിൽപന ന‌ടത്തിയ 12 കടകളുടെ ലൈസൻസ് റദ്ദാക്കി. 517 കോട്‍പ കേസുകളും ആറ് എൻ.‌ടി.പി.എസ് കേസുകളും രജിസ്റ്റ‍ർ ചെയ്തു.

ലഹരിക്കെതിരെ ആദിവാസി മേഖലയിലെ എൻഫോഴ്സ്‍മെന്റ് ശക്തിപ്പെടുത്താൻ പട്ടികവർഗത്തിൽപെട്ട യുവതി- യുവാക്കൾക്കായി 100 അധിക തസ്തിക സൃഷ്ടിക്കാൻ ശിപാർശ നൽകിയതായും മന്ത്രി അറിയിച്ചു. 

Tags:    
News Summary - 'Kemu' operation against drug trafficking will start soon - Minister MB Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.