ന്യൂഡൽഹി: സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമായിരുന്നു നടന്നതെന്നും പരാജയത്തിൽ രാഷ്ട്രീയം ആരോപിക്കുന്നില്ലെന്നും സി. രാധാകൃഷ്ണൻ. ‘ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിൽ മാത്രമേ മത്സരിച്ചിട്ടുള്ളൂ. ആ മത്സരം വീറുറ്റതായിരുന്നു. പക്ഷേ, അതിൽ പരാജയപ്പെട്ടു. ഹിന്ദി മേഖലയിലുള്ളവർക്ക് അവരുടെ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. കൗൺസിലിൽ അവരാണ് കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ രാഷ്ടീയം ആരോപിക്കുന്നില്ല. രാഷ്ട്രീയ പാർട്ടികൾ കൈ കടത്താൻ ശ്രമിച്ചുണ്ടായിരിക്കാം. ഇല്ല എന്ന് പറയുന്നില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി. രാധാകൃഷ്ണന്‍റെ തോൽവി സങ്കടകരമാണെന്ന് കെ.പി രാമാനുണ്ണി പ്രതികരിച്ചു. ഒരു വോട്ടിനാണ് അദ്ദേഹം തോറ്റത്. ഉത്തേരേന്ത്യയിൽ നിന്നടക്കം വോട്ട് കിട്ടിയതു കൊണ്ടാണ് അത്രയും ലഭിച്ചത്. തെരഞ്ഞെടുപ്പിൽ പല വികാരങ്ങളും പ്രവർത്തിച്ചിട്ടുണ്ടാകാം. പ്രകടമായ യാതൊന്നും തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.