കേരളത്തിന് ലോട്ടറി വരുമാനം 559.64 കോടി; മദ്യ നികുതി 12,700 കോടി

തിരുവനന്തപുരം: 2021-22 സാമ്പത്തികവർഷം സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനം 116640.24 കോടി രൂപയാണെന്നും ഇതിൽ ലോട്ടറിയിൽനിന്നുള്ള തനി വരുമാനം 559.64 കോടി മാത്രമാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

ഈ കാലയളവിൽ എക്​സൈസ്​ ഡ്യൂട്ടിയായി പിരിച്ചെടുത്ത തുക 2009.37 കോടിയാണ്. മദ്യത്തിൽനിന്ന്​ നികുതിയിനത്തിൽ ജി.എസ്​.ടി വകുപ്പ്​ പിരിച്ചെടുത്തത്​ 12700 കോടിയാണ്​.

2021 -22ൽ ലോട്ടറിയിൽനിന്നുള്ള വിറ്റുവരവ്​ 7145.22 കോടിയാണ്​. കേരളത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ മുഖ്യപങ്കും ലോട്ടറിയിൽനിന്നും മദ്യത്തിൽനിന്നുമാണെന്ന ഗവർണറുടെ വിമർശനത്തിന്​ പിന്നാലെയാണ്​ നിയമസഭയിൽ മന്ത്രിയുടെ മറുപടി.   

Tags:    
News Summary - Kerala: 559.64 crores lottery revenue; 12,700 crore on liquor tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.