തിരുവനന്തപുരം: ബാബരി മസ്ജിദ് വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നിലപാടാണോ കോൺഗ്രസിനെന്ന് മറ്റു നേതാക്കൾ വ്യക്തമാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബാബരി മസ്ജിദ് തകർത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെ.പി.സി.സി പ്രസിഡൻറ് പറയുന്നത്.
ബാബരി മസ്ജിദിന്റെ മിനാരങ്ങൾ ആർ.എസ്.എസുകാർ തകർത്തത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോ? താൻ ആർ.എസ്.എസ് ശാഖക്ക് കാവൽ നിന്നിട്ടുണ്ടെന്നും, ബി.ജെ.പിയിലേക്ക് പോകില്ല എന്ന് പറയാനാകില്ലെന്നും മുമ്പ് അഭിപ്രായപ്പെട്ടയാളാണ് കെ.പി.സി.സി പ്രസിഡന്റ്.
ഗോൾവാൾക്കറിന്റെ ചിത്രത്തിന് മുന്നിൽ തിരികത്തിച്ച ആളാണ് പ്രതിപക്ഷ നേതാവ്. ആർ.എസ്.എസിനെതിരെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് കോൺഗ്രസിനെ അസ്വസ്ഥപ്പെടുത്തുന്നത്? ഇന്ത്യൻ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസിനെ ഇങ്ങനെ വല്ലാതെ പ്രീണിപ്പിക്കുന്നത് എന്തിനാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി ബാലഗോപാൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.