ചെറുവത്തൂർ: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് കൺഫർമേഷൻ നൽകാത്ത ഒന്നേമുക്കാൽ ലക്ഷം അപേക്ഷ പി.എസ്.സി തള്ളി. കഴിഞ്ഞ 25 ആയിരുന്നു പരീക്ഷ എഴുതുമെന്ന് അപേക്ഷകർ ഓൺലൈൻ വഴി സ്ഥിരീകരണം നൽകേണ്ടിയിരുന്ന അവസാന തീയതി. മൂന്ന് സ്ട്രീമുകളിലുമായി കൺഫർമേഷൻ നൽകാത്ത 1,74,864 അപേക്ഷകളാണ് പി.എസ്.സി നിരസിച്ചത്.
നേരിട്ടുള്ള നിയമനത്തിനായുള്ള സ്ട്രീം ഒന്നിൽ അഞ്ചര ലക്ഷം പേർ അപേക്ഷിച്ചുവെങ്കിലും 3,75,993 പേർ മാത്രമാണ് കൺഫർമേഷൻ നൽകിയത്. ഇതിൽ നിന്നുമാത്രം 1,71,550 പേരെ ഒഴിവാക്കി. സ്ട്രീം രണ്ടിൽ 26,950 പേരിൽ 23,804 പേർ കൺഫർമേഷൻ നൽകിയപ്പോൾ 3146 പേരെ ഒഴിവാക്കി. സ്ട്രീം മൂന്നിൽ 1750 പേർ അപേക്ഷിച്ചതിൽ കൺഫർമേഷൻ നൽകാത്ത 168 പേരുടെ അപേക്ഷ നിരസിച്ചു. ഭരണഘടന സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ കൺഫർമേഷൻ നൽകിയാലും അപേക്ഷ നിരസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.