തൃശൂർ: ലോക്ഡൗൺ കാലത്തെ ഹാജർനില ഹാജരാക്കാൻ വിവിധ വകുപ്പുകളോട് കേരള കാർഷിക സർവകലാശാല ആവശ്യപ്പെട്ടു. ശാസ്ത്രജ്ഞരും അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം എല്ലാവരുടെയും ഹാജർ നില ആവശ്യപ്പെട്ട് രജിസ്ട്രാർ ഡോ. ഡി. ഗിരിജയാണ് ഉത്തരവിറക്കിയത്.
സർക്കാർ ഉത്തരവ് മുതലെടുത്ത് ഉന്നതരടക്കം സർവകലാശാലയിലെ വലിയൊരു വിഭാഗം ലോക്ഡൗൺ കാലത്ത് ജോലിക്കെത്താത്തത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു.
ഏപ്രിൽ 20 മുതൽ മേയ് 15 വരെയുള്ള ഹാജർ നില നിശ്ചിത ഫോർമാറ്റിൽ അയക്കാനാണ് രജിസ്ട്രാർ ആവശ്യപ്പെട്ടിരിക്കുന്നത്. അറ്റൻഡൻസ് രജിസ്റ്ററിെൻറ പ്രസ്ക്ത ഭാഗങ്ങളും അയക്കണം. ഓഫിസർമാരും ജീവനക്കാരും എത്തുന്നെന്ന് ഓരോ വിഭാഗത്തിലെയും മേധാവികൾ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.