തിരുവനന്തപുരം: ആർത്തവ സമയത്ത് സ്ത്രീകൾക്ക് അവധി നൽകണമെന്ന ആവശ്യത്തിൽ എല്ലാവശവും പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍ത്തവം സ്ത്രീകളുടെ ജൈവ സവിശേഷതയാണ്. ആ സമയത്ത് അവര്‍ക്ക് പലതരം ശാരീരിക ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആര്‍ത്തവാവധി സംബന്ധിച്ച് വലിയ ചര്‍ച്ചകളും ഉയര്‍ന്നുവന്നിട്ടുണ്ട്. തെറ്റായ വിശ്വാസം കല്‍പിച്ച് ഈ സമയത്ത് സ്ത്രീകളെ പൊതു ഇടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. അത് ഇപ്പോഴും നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അങ്ങനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള അവസരം ഉണ്ടാക്കാന്‍ പാടില്ലെന്നും കെ.എസ്. ശബരീനാഥെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
ശബരീനാഥൻ ഉന്നയിച്ച വിഷയത്തിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് മുഖ്യമന്ത്രി ഒരു കൊട്ടുകൊടുത്തു. ആർത്തവ കാലത്ത് ഒരു ദിവസത്തെ അവധിയാണ് ശബരീനാഥന്‍ ഉന്നയിച്ചത്. മറുപടി നല്‍കിയ മുഖ്യമന്ത്രി ഇത്തരം വിഷയം തെറ്റായി വ്യാഖ്യാനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടവെയാണ് ഹസെൻറ പ്രസ്താവന എടുത്തിട്ടത്. കെ.പി.സി.സി പ്രസിഡൻറായി ചുമതല ഏറ്റെടുത്തയുടന്‍ ആര്‍ത്തവം അശുദ്ധിയാണെന്നും അകറ്റി നിര്‍ത്തേണ്ടതാണെന്നുമാണ് ഹസന്‍ പറഞ്ഞത്. അത് വലിയ വിവാദവുമുണ്ടാക്കി. അങ്ങനെ ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത നിഷേധിച്ച ഹസന്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആദ്യം പറഞ്ഞതും പിന്നെ നിഷേധിച്ചതുമൊക്കെ നമ്മളൊക്കെ കേട്ടതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.