തിരുവനന്തപുരം: കേന്ദ്ര കാർഷികനിയമങ്ങൾക്കെതിരെ സംസ്ഥാനം ഒറ്റക്കെെട്ടന്ന് തെളിയിച്ച് പ്രത്യേക സഭാസമ്മേളനം. ബി.ജെ.പി അംഗം ഒ. രാജഗോപാൽ ഒഴികെ എല്ലാവരും കടുത്ത വിമർശനമാണ് ഉയർത്തിയത്.
വൻകിട കോർപറേറ്റുകളുടെ റീെട്ടയിൽ ശൃംഖലകൾക്ക് വഴിയൊരുക്കാനാണ് നിയമമെന്ന് കോൺഗ്രസ് ഉപനേതാവ് കെ.സി. ജോസഫ് പറഞ്ഞു. താങ്ങുവില സംവിധാനം ഇല്ലാതാക്കുകയും കരാർകൃഷിക്ക് വഴിയൊരുക്കുകയും കൃഷിക്കാർ ചൂഷണത്തിന് ഇരയാകുകയും ചെയ്യും. കേന്ദ്ര നിയമം പാസാക്കി 100 ദിവസം പിന്നിട്ടിട്ടും സംസ്ഥാനം ഇതിനെതിരെ നിയമം കൊണ്ടുവരാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
കരാർകൃഷിയുടെ മറവിൽ ബഹുരാഷ്ട്ര കുത്തകകൾ ഭക്ഷ്യ ഉൽപാദന, സംഭരണ, വിപണനരംഗങ്ങൾ കൈയടക്കാൻ നിയമം വഴിയൊരുക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കർഷകരെ നിസ്സാരമായി കാണുന്ന കേന്ദ്ര നിലപാട് എല്ലാ വിധത്തിലും എതിർക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ നിയമം ഭരണവര്‍ഗ ഗൂഢാലോചനയാണെന്നും പാര്‍ലമെൻറിൽ ചർച്ചയില്ലാതെ അടിച്ചേല്പിക്കുന്ന നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ടി.എ. അഹമ്മദ് കബീർ പറഞ്ഞു.
അവശ്യസാധനങ്ങൾ സംഭരിക്കാൻ കുത്തകകൾക്ക് അനുമതി നൽകുന്നതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നിയമാനുസൃതമാക്കി മാറ്റുകയാണ് കേന്ദ്രമെന്ന് മാത്യു ടി. തോമസ് പറഞ്ഞു. പൊതുവിതരണസമ്പ്രദായംതന്നെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര നിയമമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
കുത്തകകളുടെ ഇഷ്ടപ്രകാരം കമ്പോളം നിശ്ചയിക്കുന്ന ബില്ലാണ് കേന്ദ്രത്തിേൻറതെന്ന് മാണി സി. കാപ്പൻ പറഞ്ഞു. നിയമനിർമാണസഭകളെ നോക്കുകുത്തിയാക്കി കർഷകവിരുദ്ധ ബിൽ നടപ്പാക്കിയ നടപടി ഫെഡറൽ സംവിധാനത്തിനെതിരായ കടന്നുകയറ്റമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. കർഷകരെ രക്ഷിക്കാൻ എന്ന പേരിൽ കൊണ്ടുവന്ന നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ കർഷകരെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. പാവപ്പെട്ട കർഷകരെ കൊല്ലുന്നതിന് തുല്യമാണ് കേന്ദ്ര നിയമമെന്ന് പി.സി. ജോർജ് പറഞ്ഞു. ജനിച്ച മണ്ണിൽ ജീവിക്കാൻ വേണ്ടിയുള്ള സമരമാണ് കർഷകർ നടത്തുന്നതെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
തിരുവനന്തപുരം: കാർഷികോൽപന്ന വ്യാപാരമാകെ കോർപറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം നൽകുകയാണ് കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. കർഷകർക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുപോകുകയും ചെയ്യുന്നു.
കാർഷിക പരിഷ്കരണങ്ങൾ വളരെ ശ്രദ്ധാപൂർവം വിഭാവനം ചെയ്ത് നടപ്പാക്കേണ്ടവയാണ്. രാജ്യത്തെ പല ഭാഗങ്ങളിലും കാർഷിക ഉൽപന്നങ്ങളുടെ വിലത്തകർച്ചയും കർഷക ആത്മഹത്യകളും വലിയ സാമൂഹിക പ്രശ്നങ്ങളാകുേമ്പാൾ കൂടുതൽ ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കാർഷികവൃത്തി ലാഭകരമായി നടത്താൻ സഹായകമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. കർഷകരുടെ വിലപേശൽ ശേഷി മിക്കപ്പോഴും കോർപറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്ക് മുന്നിൽ വളരെ ദുർബലമാകും. കർഷകരുടെ നിയമപരിരക്ഷക്ക് നിയമത്തിൽ വ്യവസ്ഥയില്ല. ഇതിന് കോർപറേറ്റുകളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയും കർഷകർക്കില്ല.
ഭക്ഷ്യസംഭരണ- വിതരണത്തിൽനിന്ന് സർക്കാർ പിന്മാറുേമ്പാൾ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വർധിക്കുകയും ഭക്ഷ്യവിതരണവും അതുവഴി ഭക്ഷ്യസുരക്ഷയും അപകടത്തിലാകുകയും ചെയ്യും. വസ്തുതകൾ കണക്കിലെടുത്ത്, രാജ്യത്തിെൻറ നട്ടെല്ലായ കർഷകർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.