സുപ്രീംകോടതി വിധി സർക്കാറിനേറ്റ തിരിച്ചടി; ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി സർക്കാറിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം. കേസിലെ പ്രതിയായ വി. ശിവൻ കുട്ടി മന്ത്രിയായി തുടരുന്നത് ധാർമികമായും നിയമപരമായും ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

സഭയുടെ മേശപ്പുറത്ത് കയറി പൊതുമുതൽ നശിപ്പിച്ചയാൾ വിദ്യാഭ്യാസ മന്ത്രിയായി തുടരരുത്. ശിവൻ കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം. വിചാരണ നേരിടുമ്പോൾ മന്ത്രിയായിരിക്കുന്നത് ശരിയല്ലെന്നും അതുവരെ സമരം നടത്തുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധി സർക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവെക്കണം. താൻ നിരന്തരമായി നിയമപോരാട്ടം നടത്തിയിരുന്നില്ലെങ്കിൽ കേസ് ഇല്ലാതാക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി ശിവൻകുട്ടി രാജിവെച്ചേ മതിയാകൂവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചു. കേസിന്‍റെ മെരിറ്റിലേക്ക് കടന്നില്ലെന്ന ശിവൻകുട്ടിയുടെ വാദം മാന്യതക്ക് നിരക്കുന്നതല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

2015ൽ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളാ​ണ്​ കേ​സി​നാ​ധാ​രം. നിയമസഭ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻകുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, മുൻ എം.എൽ.എമാരാ‍യ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ.

Tags:    
News Summary - Kerala Assembly ruckus case: Opposition want to Sivankutty Resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.