കേരള ബാങ്ക്​ എ.ടി.എം തട്ടിപ്പ്:​ രണ്ട്​ പേർ പിടിയിൽ

തിരുവനന്തപുരം: കേരള ബാങ്ക്​ എ.ടി.എം തട്ടിപ്പുമായി ബന്ധപ്പെട്ട്​ രണ്ട്​ പേർ പൊലീസ്​ പിടിയിൽ. വ്യാജ എ.ടി.എം കാർഡുകൾ ഉപയോഗിച്ച്​ തട്ടിപ്പ്​ നടത്തിയെന്നായിരുന്നു പരാതി. ഏകദേശം 2.25 ലക്ഷം രൂപയാണ്​ ഇത്തരത്തിൽ തട്ടിയെടുത്തത്​. ബാങ്കിന്‍റെ പരാതിയിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിലൊടുവിലാണ്​ പ്രതികൾ പിടിയിലായത്​.

കേസിലെ മുഖ്യപ്രതി പിടിയിലായെന്നാണ്​ സൂചന. എന്നാൽ, കൂടുതൽ പ്രതികളുള്ളതിനാൽ ഇപ്പോൾ പിടിയിലായ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല. തമിഴ്​നാട്ടിൽ നിന്നാണ്​ ഇവർ പിടിയിലായതെന്നാണ്​ സൂചന. തട്ടിപ്പിനെ തുടർന്ന്​ കേ​ര​ള ബാ​ങ്ക് എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന് മ​റ്റ് ബാ​ങ്കു​ക​ളു​ടെ എ.​ടി.​എം കാ​ർ​ഡു​പ​യോ​​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചിരുന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തു​മൂ​ലം ന​ഷ്​​ട​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ബാ​ങ്കി​െൻറ സോ​ഫ്​​റ്റ്​​വെ​യ​ർ ത​ക​രാ​ർ ത​ട്ടി​പ്പു​കാ​ർ മു​ത​ലെ​ടു​ത്ത​താ​ണോ​യെ​ന്നും സം​ശ​യ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​കോ​ട്, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ.​ടി.​എ​മ്മു​ക​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത​ത്രെ. മൂ​ന്ന്​ ദി​വ​സ​മാ​യി എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന്​ പ​ണം ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ശ്ര​ദ്ധി​ച്ച ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ക്കൗ​ണ്ടു​ള്ള​വ​രാ​ണ് പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ബാ​ങ്കി​െൻറ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത്.

ഏ​ത് ബാ​ങ്കി​െൻറ എ.​ടി.​എ​മ്മി​ലും ഇ​ത​ര ബാ​ങ്കു​ക​ളു​ടെ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ക്കാ​നാ​കും. ഉ​പ​ഭോ​ക്താ​വി​ന് പ​ണം കി​ട്ടു​ന്ന​ത്​ പി​ൻ​വ​ലി​ക്കു​ന്ന എ.​ടി.​എം ഉ​ട​മ​യാ​യ ബാ​ങ്കി​െൻറ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ്. അ​ന്ന്​ വൈ​കീ​ട്ടോ​ടെ അ​ല്ലെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​സ​ർ​വ്​ ബാ​ങ്കി​െൻറ സോ​ഫ്​​റ്റ്​​വെ​യ​ർ മു​ഖേ​ന പ​ണം ഉ​പ​ഭോ​ക്താ​വിെൻറ ബാ​ങ്കി​െൻറ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തും. എ​ന്നാ​ൽ, കേ​ര​ള ബാ​ങ്കി​ൽ​നി​ന്ന്​ ത​ട്ടി​പ്പു​കാ​ർ പി​ൻ​വ​ലി​ക്കു​ന്ന പ​ണം പി​ൻ​വ​ലി​ക്കു​ന്ന ഉ​പ​ഭോ​ക്താ​വി​െൻറ അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ തി​രി​ച്ചെ​ത്തു​ന്നി​ല്ല.

സാ​ധാ​ര​ണ എ.​ടി.​എം ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ഉ​പ​ഭോ​ക്താ​വി​െൻറ അ​ക്കൗ​ണ്ടി​ൽ പ​ണം ഉ​ണ്ടോ​യെ​ന്ന സ​ന്ദേ​ശം പോ​യി അ​തി​ന്​ മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷ​മാ​ണ്​ പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കു​ക. ​കേ​ര​ള ബാ​ങ്കി​െൻറ സോ​ഫ്​​റ്റ്​​​വെ​യ​റി​ൽ ഇ​തി​ൽ പി​ഴ​വു​ണ്ടെ​ന്ന സം​ശ​യ​മു​ണ്ട്​.

Tags:    
News Summary - Kerala Bank ATM scam: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.