തിരുവനന്തപുരം: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ ബലമായി കേരള ബാങ്കില്‍ ലയിപ്പിക്കാ നുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവ് ര മേശ് ചെന്നിത്തല കത്ത് നല്കി. ഓര്‍ഡിനന്‍സ് ഭരണഘടനയുടെ 213ാം വകുപ്പിെൻറ ലംഘനവും ഭരണ ഘടനയുടെ 43 (ബി) ഉറപ്പുതരുന്ന സഹകരണസ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശങ്ങള്‍ക്ക് കടകവിരുദ്ധവുമാണെന്ന് കത്തില്‍ പറയുന്നു.
നിലവിലെ കേരള സഹകരണ ആക്ടിലെ സെക്ഷന്‍ 14 അനുസരിച്ച് ജനറല്‍ ബോഡി പ്രമേയം പാസാക്കിയാലേ സഹകരണബാങ്കിനെ മറ്റൊന്നില്‍ ലയിപ്പിക്കാനാവൂ. നേരേത്ത പ്രമേയം പാസാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നായിരുന്നു നിബന്ധന. അങ്ങനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഭൂരിപക്ഷം ജില്ല ബാങ്കുകളെക്കൊണ്ടും പ്രമേയം പാസാക്കിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കേവല ഭൂരിപക്ഷം മതിയെന്ന് ഓര്‍ഡിനന്‍സിറക്കിയത്. മലപ്പുറം ജില്ല ബാങ്ക് മാത്രം ഇതിനെതിരെ പൊരുതിനിന്നു.
അപ്പോഴാണ് മലപ്പുറം ജില്ല ബാങ്കിനെ രജിസ്ട്രാര്‍ വഴി ബലമായി ലയിപ്പിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്കി ഗവര്‍ണര്‍ക്ക് അയച്ചത്. മലപ്പുറംജില്ല ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്തി ജനകീയ ഭരണസമിതിയെ ഭരണം ഏൽപിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയുംമുമ്പാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇത് കോടതിവിധി അട്ടിമറിക്കുന്നതാണ്. അതിനാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുെവക്കരുതെന്ന് കത്തില്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.