തിരുവനന്തപുരം: 'ട്രാൻസ്ജെൻഡർ' എന്ന ഇംഗ്ലീഷ് പദത്തിന് അനുയോജ്യമായ മലയാള പദം തേടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. അനുയോജ്യമായ തർജമ നിർദേശിക്കുന്നവർക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സമ്മാനം വാഗ്ദാനം ചെയ്യുന്നു.
ട്രാൻസ്ജെൻഡറുകൾക്ക് മാന്യമായ പദവി നൽകാനുതകുന്ന, ട്രാൻസ്ജെൻഡറുകളെ അഭിസംബോധന ചെയ്യാൻ പര്യാപ്തമായ പദമാണ് കണ്ടെത്തേണ്ടത്.
കണ്ടെത്തിയ പദം keralabhashatvm@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ജൂലൈ 14നകമാണ് അയക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.