കോഴിക്കോട്: വയനാട്ടിൽ തണ്ടർബോൾട്ട് സേനയുടെ വെടിവെപ്പിൽ മരിച്ച തമിഴ്നാട് തേനി സ്വദേശിയായ മാവോവാദി വേൽമുരുകെൻറ മൃതദേഹത്തിൽ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി പരിസരത്ത് വെച്ച് ചെ െങ്കാടി പുതപ്പിക്കാൻ കേരള പൊലീസ് അനുവദിച്ചില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകരുടെ ആക്ഷേപം.
തമിഴ്നാട് സർക്കാർ സംസ്കാര ചടങ്ങിൽ ചെെങ്കാടി പുതപ്പിക്കാൻ അനുവദിക്കുകയും ചെയ്തു. വൈത്തിരിയിലെയും നിലമ്പൂരിലെയും വെടിവെപ്പിൽ മരിച്ച മാവോവാദികളുെട മൃതദേഹത്തിൽ ചെെങ്കാടി പുതപ്പിക്കാൻ അനുവദിച്ചിരുന്നെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി. റഷീദ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അഭിവാദ്യ മുദ്രാവാക്യം വിളിക്കുന്നതും പൊലീസ് തടയുകയായിരുന്നു. മോർച്ചറിക്കകത്ത് കയറുന്നവരുടെ ഫോൺ ബലംപ്രയോഗിച്ചു പിടിച്ചെടുക്കുകയും ചെയ്തു. കോടതി വധശിക്ഷ നൽകിയവർക്കുപോലും അവരുടെ അന്ത്യകർമങ്ങൾ ചെയ്യുന്നതിന് അനുമതിയുണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.