തിരുവനന്തപുരം: അടുത്ത ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനം 1500 കോടി രൂപകൂടി കടമെടുക്കും. ഇതിനായി കടപ്പത്രം പുറപ്പെടുവിച്ചു. ഡിസംബർ 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഓഫിസിൽ ലേലം നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഭൂരിഭാഗം ഇതിനകം വിനിയോഗിച്ചു കഴിഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം കൂടി ബാക്കി നിൽക്കെ പ്രതിസന്ധി രൂക്ഷമാകും. വാർഷിക പദ്ധതി ചെലവുകൾ ശക്തിപ്പെടുന്നത് ഈ മാസങ്ങളിലാണ്. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം പൂർണമായി പദ്ധതി വിനിയോഗത്തിന് കിട്ടിയ വർഷമാണിത്.
എന്നാൽ, ബില്ലുകൾ പാസാക്കുന്നതിന് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന തുകക്കുള്ള ബില്ലുകൾക്ക് ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം. അനാവശ്യ ചെലവുകൾക്കും നിയന്ത്രണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.