മാറുന്ന കേരളത്തിെൻറ മാനിഫെസ്റ്റോ
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീമുന്നേറ്റം എന്നിങ്ങനെ വിവിധ മേഖലകളിലെ വികസന സൂചികകളിൽ എന്നും മുന്നിലായിരുന്നു കേരള മോഡൽ. മാറുന്ന പുതിയൊരു ലോകത്തെ അഭിമുഖീകരിക്കാൻ കേരളം ഇനിയും ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? ജനങ്ങളും പാർട്ടികളും പരിഗണന നൽകേണ്ടത് എന്തിനെല്ലാം?ലോകത്തെ വിസ്മയിപ്പിച്ച നൂതന ആശയങ്ങളും ശാസ്ത്ര-സാമൂഹിക-വ്യവസായ നേട്ടങ്ങളും അവതരിപ്പിച്ച വിവിധ രംഗങ്ങളിലെ വിദഗ്ധർ അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കുന്നു.
ചോദ്യാവലി
- കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽ അന്തസ്സോടെ ജോലിചെയ്യാൻ ബിസിനസ്, വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഏതുരീതിയിലുള്ള നയംമാറ്റമാണ് വരുത്തേണ്ടത്.
- ശാസ്ത്ര, സാങ്കേതിക മേഖലകളിലെ വൻമുന്നേറ്റത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കാൻ പരിസ്ഥിതി സംരക്ഷിച്ച് കേരളം എങ്ങനെയാണ് മാറേണ്ടത്?
- കേരളത്തിെൻറ സാധ്യതകൾ, വെല്ലുവിളികൾ?
- ജോലിലഭ്യത ഉറപ്പുവരുത്താൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
നൂതന ഓൺലൈൻ ബിസിനസ് ആശയത്തിലൂടെ കേരളത്തിെൻറ വ്യവസായ മേഖലയിൽ വലിയ മാറ്റത്തിെൻറ തിരി കൊളുത്തിയ സംരംഭമാണ് 'ഫ്രഷ് ടു ഹോം'
മത്സ്യകർഷകരിൽ നിന്നും തൊഴിലാളികളിൽനിന്നും നേരിട്ട് മത്സ്യം വാങ്ങി ലോകോത്തര നിലവാരത്തിൽ ഉപഭോക്താക്കളിൽ എത്തിച്ച് തുടങ്ങിയ സ്റ്റാർട്ടപ്. ഇന്ന് ഇന്ത്യയിലെ എല്ലാ മെട്രോ സിറ്റികളിലും തിരുവനന്തപുരം, തൃശൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും മത്സ്യ, മാംസവിപണനത്തിൽ ലക്ഷങ്ങളുടെ ഇഷ്ടബ്രാൻഡായി 'ഫ്രഷ് ടു ഹോം' മാറി.
സംസ്ഥാനം നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുേമ്പാൾ സംരംഭക മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ വിലയിരുത്തുകയാണ് 'ഫ്രഷ് ടു ഹോം' സി.ഒ.ഒ മാത്യു ജോസഫും സി.ഇ.ഒ ഷാൻ കടവിലും...
നമ്മുടെ നാട്ടിൽ വ്യവസായം തുടങ്ങാൻ സാധാരണക്കാരന് മൂലധന സമാഹരണത്തിന് ഒത്തിരി ബുദ്ധിമുട്ടുകളുണ്ട്. ഒത്തിരി വകുപ്പുകളും ബാങ്കുകളും സഹായിക്കുന്നുണ്ടെന്ന് പറഞ്ഞാലും ഒരു ചെറുപ്പക്കാരൻ ബിസിനസ് തുടങ്ങാൻ ഇറങ്ങിയാൽ രജിസ്ട്രേഷനുവരെ പ്രയാസങ്ങൾ വലുതാണ്. സർക്കാർ ഏകജാലക സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഓഫിസുകൾ തമ്മിലെ ഏകോപനത്തിൽ മെല്ലെപ്പോക്കാണ്. ഒരു അപേക്ഷ നൽകിയാൽ ഇത്ര ദിവസത്തിനകം പരിഹാരം നൽകണമെന്ന് സർക്കാർ നിർദേശം വേണം. ബിസിനസ് ചെയ്യാൻ ഇറങ്ങുന്നവന് ആദ്യമേ മനസ്സ് മടുക്കാതിരിക്കാൻ ഇത്തരം സമീപനം വേണം. സർക്കാർ പലതും പറയുന്നുണ്ടെങ്കിലും അതൊന്നും പ്രായോഗികമാകുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ഒരു ഓഫിസിലെ ഉദ്യോഗസ്ഥന് ചെറിയ പിണക്കം തോന്നിയാൽ മതി അപേക്ഷകനെ ഓടിക്കാവുന്നതിെൻറ പരമാവധി ഓടിക്കും.
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പുസ്തകപ്പുഴുക്കളെ മാത്രമാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾ ചില മാറ്റങ്ങൾ കാണുന്നുണ്ട്. പുസ്തകത്തിനപ്പുറം പ്രായോഗിക പരിജ്ഞാനത്തിന് പ്രാധാന്യം നൽകണം. താൻ പുറത്തിറങ്ങുേമ്പാൾ പഠിച്ചതല്ല, യാഥാർഥ്യമെന്ന് മനസ്സിലാക്കാനുള്ള സമയത്തിലാണ് ഇപ്പോൾ വിദ്യാർഥികൾ. അതിനു പകരം താൻ പഠിച്ചതാണ് ഇവിടെ നടക്കുന്നതെന്ന് വിദ്യാർഥികൾക്ക് തോന്നുന്ന അവസ്ഥ വേണം.
നമ്മൾ ലോകത്തിെൻറ മാറ്റങ്ങളെ സമയാസമയങ്ങളിൽ ഉൾക്കൊള്ളുന്നില്ല. ഇന്ന് ലോകത്ത് കാർഷിക, വ്യവസായ ഉൽപന്നങ്ങളെല്ലാം ബ്രാൻഡിങ്ങിലൂടെയാണ് മാർക്കറ്റുകളെ കീഴടക്കുന്നത്. എന്നാൽ, അതിെൻറ സാധ്യതകളെ കേരളം കാര്യമായി ഉപയോഗിച്ചിട്ടില്ല. ടൂറിസം മാത്രമാണ് കേരളം അന്താരാഷ്ട്രതലത്തിൽ ബ്രാൻഡ് ചെയ്തത്. അതിെൻറ പ്രയോജനം ടൂറിസം മേഖലയിൽ നമുക്ക് കിട്ടുന്നു. ചേർത്തലക്കാരനായ എെൻറ നാട്ടിൽ ഒരു ചെറുപ്പക്കാരന് അവെൻറ കൊച്ചുവള്ളത്തിൽ ഏതെങ്കിലും ടൂറിസ്റ്റിനെ അവിടെയും ഇവിടെയും കൊണ്ടുപോയാൽ വൈകുന്നേരം 1000-1500 രൂപ ഉണ്ടാക്കാം. അങ്ങനെ സംഭവിച്ചത് കേരള ടൂറിസത്തെ അന്താരാഷ്ട്രതലത്തിൽ ബ്രാൻഡ് ചെയ്യപ്പെട്ടപ്പോഴാണ്.
അതുപോെല നമ്മുടെ കാർഷികോൽപന്നങ്ങളെ അന്താരാഷ്ട്രതലത്തിലേക്ക് ബ്രാൻഡ് ചെയ്യണം. ചെറിയ ഉദാഹരണം പറഞ്ഞാൽ ബംഗളൂരുവിലെ സൂപ്പർ മാർക്കറ്റിൽ അമുലിെൻറയും മിൽമയുടെയും ഉൽപന്നം കണ്ടാൽ മലയാളികൾ ചിലപ്പോൾ മിൽമ എടുക്കും. അതേസമയം, അവിടെ വരുന്ന മറ്റ് 95 ശതമാനം പേരും അമുലിെൻറ ഉൽപന്നമാണ് എടുക്കുക. അതാണ് ബ്രാൻഡിെൻറ വില.
എത്രയോ മികച്ച ഉൽപന്നങ്ങളും സേവനവും നമ്മുടെ കൈയിലുണ്ട്. അതിനെയൊന്നും ലോകനിലവാരത്തിലേക്ക് ബ്രാൻഡ് ചെയ്യുന്നില്ല. മാർക്കറ്റിങ്ങിൽ പരാജയപ്പെടുമെന്നതുകൊണ്ട് ബിസിനസിൽനിന്ന് മാറിനിൽക്കുന്ന സമൂഹം നമ്മുടെ നാട്ടിലുണ്ട്. വഴുതനയും ൈപനാപ്പിളും പറിക്കുന്നതിെൻറ കൂലികൊടുക്കാൻപോലും പണം കിട്ടാത്തതിന് കാരണം ബ്രാൻഡിങ്ങിെൻറ അഭാവമാണ്.
ബ്രാൻഡിങ്ങിലൂടെ മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാനുള്ള പ്രോത്സാഹനവും സംവിധാനങ്ങളും സർക്കാർ ഒരുക്കണം.
ഞാൻ ചെയ്യുന്ന മത്സ്യവിപണനത്തിെൻറ ഭാഗമായി പത്തു കർഷകരുടെ സംഘമുണ്ടാക്കി മീൻ വളർത്തുന്നുണ്ട്. ആ കർഷകരെല്ലാം സന്തോഷത്തിലാണ്. കാരണം അവരുടെ ചുറ്റുമുള്ളവർ മത്സ്യം വിൽക്കാൻ പാടുപെടുേമ്പാൾ ഇവർക്ക് അത്തരം അവസ്ഥയില്ല. മിക്കവാറും ഇടനിലക്കാർക്ക് കിട്ടുന്ന വിലയിൽ മീൻ നൽകുകയാണ് മറ്റുള്ളവർ. ഞങ്ങളുടെ കർഷകരോട് മുൻകൂട്ടി വില പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്. മാർക്കറ്റിങ് ഉറപ്പുകൊടുത്താൽ ബിസിനസിൽ ഇറങ്ങാൻ ഒത്തിരി പേർ ഉണ്ടാകും.
കാച്ചിലും ചേമ്പും മത്തനും വെള്ളരിയും ഉൽപാദിപ്പിച്ചാൽ വിൽക്കാൻ കഴിയുമെന്ന് ഉറപ്പായാൽ പല എം.ബി.എക്കാരും എൻജിനീയർമാരും കാർഷികരംഗത്തേക്കിറങ്ങും. അതിനുള്ള അനന്തസാധ്യത നമ്മൾ പ്രയോജനപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.