തിരുവനന്തപുരം: കർഷകർക്ക് കേരള ബാങ്കിലൂടെ കുറഞ്ഞ പലിശക്ക് കാർഷിക വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന കാർഷിക ഉൽപന്നങ്ങൾ കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ സ്റ്റോറുകൾ മുഖേന വിപണനം നടത്തും. സ്റ്റോറുകൾ ആരംഭിക്കുന്നതിന് ആവശ്യമായ വാഹനങ്ങൾ, സ്റ്റോർ നവീകരണം എന്നിവക്ക് കേരള ബാങ്ക് വഴി വായ്പ അനുവദിക്കും. കൃത്യമായ വായ്പ തിരിച്ചടവിന് രണ്ടുമുതൽ മൂന്ന് ശതമാനം വരെ സബ്സിഡി നൽകും.
ക്ഷീരകർഷകർക്ക് പാലിന് വിപണി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പാൽ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപന്നങ്ങളുെട ഫാക്ടറി ആരംഭിക്കും. ഇതിനായി 10 കോടി ബജറ്റിൽ വകയിരുത്തി. കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിന് വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവനശൃംഖല ആരംഭിക്കും. രണ്ട് ജില്ലകളിൽ ഈ വർഷം തന്നെ പൈലറ്റ് പദ്ധതി ആരംഭിക്കും. ഇതിനായി 10 കോടിയും അനുവദിച്ചു
- കൃഷിഭവനുകളെ സ്മാർട്ടാക്കുന്നതിെൻറ പ്രാഥമിക ചെലവുകൾക്ക് -10 കോടി
- പ്ലാേൻറഷൻസ് ഡയറക്ടറേറ്റ് ശക്തിപ്പെടുത്തുന്നതിന് -രണ്ട് കോടി
- തോട്ടം മേഖലയിലെ റബർ കർഷകർക്ക് വിതരണം ചെയ്യാൻ ബാക്കിനിൽക്കുന്ന റബർ സബ്സിഡി കുടിശ്ശിക പൂർണമായും കൊടുത്തുതീർക്കുന്നതിന് -50 കോടി
- പരമ്പരാഗത തോട്ടവിളകൾക്ക് പുറമെ റംബൂട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, ലോങ്കൻ തുടങ്ങി പുതിയയിനം ഫലവർഗങ്ങൾ കൃഷി ചെയ്ത് വിപണി ഉറപ്പാക്കുന്നതിന് ആവശ്യമായ പഠനം നടത്തി ആറ് മാസത്തിനകം പദ്ധതി തയാറാക്കും. പ്രാഥമിക പ്രവർത്തനങ്ങൾക്ക്- രണ്ട് കോടി
- മരിച്ചീനി, മറ്റ് കിഴങ്ങുവർഗങ്ങൾ, കശുമാങ്ങ, മാങ്ങ, ചക്ക, വിവിധയിനം വാഴപ്പഴങ്ങൾ, മറ്റ് പഴവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കും
- കർഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തത്തോടെ അഞ്ച് അഗ്രോപാർക്കുകൾ സ്ഥാപിക്കും
- മത്സ്യ സംസ്കരണത്തിനും മൂല്യവർധിത ഉൽപന്നങ്ങളുടെ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും- അഞ്ച് കോടി
- അക്വേറിയം റിഫോംസ് സംബന്ധിച്ച് സമഗ്രപഠനം നടത്തി നിയമം കൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.