തിരുവനന്തപുരം: എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാൻ ബജറ്റിൽ ഏഴ് കോടി രൂപ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്. കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ വരുന്നത് കൂടുതൽ പേരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷ.
ദേശീയപാതക്ക് ഭൂമി ഏറ്റെടുത്ത് നൽകാനായി ഇതുവരെ 5650 കോടി ചെലവഴിച്ചതായി മന്ത്രി അറിയിച്ചു. ഗതാഗത മേഖലക്ക് 2080 കോടിയാണ് വകയിരുത്തിയത്.
സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാൻ ബജറ്റിൽ 50.85 കോടി രൂപ വകയിരുത്തി. കുടുംബശ്രീക്ക് 260 കോടിയും ലൈഫ് മിഷന് 1436 കോടിയും അനുവദിച്ചു. വയനാട്, ഇടുക്കി മെഡിക്കൽ കോളജുകൾ ഉൾപ്പെടെ 25 ആശുപത്രികളോട് ചേർന്ന് നഴ്സിങ് കോളജുകൾ തുടങ്ങാൻ 20 കോടിയും അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.