തിരുവനന്തപുരം: ബജറ്റിൽ സാധാരണക്കാരന്‍റെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തവേ ശ്രീലങ്കയിലെയും പാകിസ്താനിലെയും സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
'അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്താനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണുപോയിരിക്കുന്നു. വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി ഡീസല്‍ ഇന്ധനം വാങ്ങാന്‍ പോലും കഴിയാത്തതരത്തിലുള്ള പ്രതിസന്ധി പാകിസ്താനില്‍ ഉണ്ടായിരിക്കുന്നു. ശ്രദ്ധാപൂര്‍വം ഓരോ ചുവടും മുന്നോട്ടുവെച്ചു മാത്രമേ ഈ സവിശേഷ ഘട്ടത്തെ അതിജീവിക്കാനാകൂ. വികസിത രാജ്യമായ ബ്രിട്ടണില്‍ പോലും രണ്ട് മാസത്തിനിടയിൽ മൂന്ന് പ്രധാനമന്ത്രിമാര്‍ മാറി വന്നു. രാഷ്ട്രീയ അസ്ഥിരതയുടെ അടിസ്ഥാന കാരണം സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ്. ഈ ലോക സാഹചര്യത്തിലും ജനക്ഷേമ ബദല്‍ നയങ്ങളുമായി മുന്നേറാന്‍ കേരളത്തിന് കഴിയുന്നു എന്നത് അഭിമാനകരമാണ്' -മന്ത്രി പറഞ്ഞു.
പ്രതിസന്ധിയുടെ കാലത്ത് ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയാണ് സംസ്ഥാന ബജറ്റ്. ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചു. സാമൂഹ്യക്ഷേമ പെൻഷനിൽ വർധനവില്ല. മോട്ടോർവാഹന നികുതിയും കെട്ടിടനികുതിയും വർധിപ്പിച്ചു. സെസ് വർധിപ്പിച്ചതോടെ ഇന്ധനവിലയിലും വർധനവുണ്ടാകും. പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപയാണ് വർധിക്കുക. മോട്ടോർ വാഹന നികുതിയിൽ വർധനവുണ്ടായതോടെ വാഹനവിലയും വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.