ഉപതെരഞ്ഞെടുപ്പ്​: 37 പത്രികകൾ സ്വീകരിച്ചു

തിരുവനന്തപുരം: അഞ്ച്​ നിയമസഭ മണ്ഡലങ്ങളിലേക്ക്​ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 37 നാമനിർദേശപത്രികകൾ സ്വീകരിച്ചു. 47 പത്രികകളാണ്​ ലഭിച്ചിരുന്നത്​. മുന്നണിസ്ഥാനാർഥികളുടെ ഡമ്മികളുടെ പത്രികകൾ ഒഴിവാക്കി. ഏതാനും പത്രികകൾ തള്ളി. ഏറ്റവും കൂടുതൽ പത്രികകൾ എറണാകുളത്താണ്​ -10 എണ്ണം. വട്ടിയൂർക്കാവിൽ എട്ടും കോന്നിയിൽ അഞ്ചും അരൂരിൽ ആറും മഞ്ചേശ്വരത്ത്​ എട്ടും പത്രികകൾ സ്വീകരിച്ചു.

പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ഒക്ടോബർ മൂന്നാണ്​. ​അന്ന്​ വൈകീട്ടുതന്നെ ചിഹ്​നം അനുവദിക്കും. അന്തിമ മത്സരചിത്രവും അപ്പോഴാണ്​ വ്യക്തമാവുക. ഒക്ടോബർ 21നാണ്​ വോ​െട്ടടുപ്പ്​. 24ന് വോട്ടെണ്ണലും നടക്കും.


Tags:    
News Summary - Kerala Bye Election Nomination Accepted -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.