തിരുവനന്തപുരം: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) സംസ്ഥാനത്ത് നടപ്പാക്കേെണ്ട ന്ന് മന്ത്രിസഭയോഗം തീരുമാനിച്ചു. എന്നാൽ, സെൻസസ് കണക്കെടുപ്പുമായി പൂർണമായി സഹകരിക്കും. എന്‍.പി.ആർ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിെല രജിസ്ട്രാര്‍ ജനറല്‍ ആൻഡ് സെന്‍സസ് കമീഷണറെ അറിയിക്കാനും തീരുമാനമായി.
പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാനനില ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സര്‍ക്കാറിെൻറ ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാലാണ് എൻ.പി.ആറുമായി സഹകരിക്കില്ലെന്ന തീരുമാനമെടുത്തെതന്ന് സർക്കാർ വ്യക്തമാക്കി. എൻ.പി.ആർ നടപടികളുമായി മുന്നോട്ടുപോയാല്‍ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പൊലീസ് റിപ്പോര്‍ട്ട് ചെയ്തതായും മന്ത്രിസഭ വിലയിരുത്തി. ജനസംഖ്യ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പാക്കാന്‍ കഴിയാതെവരുമെന്ന് ജില്ല കലക്ടര്‍മാരും സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
എന്‍.പി.ആര് ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്.സി) നയിക്കുന്ന പ്രക്രിയയാണ്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ വ്യാപകമായ അരക്ഷിതാവസ്ഥക്ക് കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണെന്നും സർക്കാർ വ്യക്തമാക്കും. പൗരത്വ ഭേദഗതി നിയമത്തിെൻറ (സി.എ.എ) ഭരണഘടനാസാധുത ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നത് നേരേത്തതന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. സെൻസസുമായി ബന്ധപ്പെട്ട എഴുത്തുകുത്തിൽ എൻ.പി.ആർ പുതുക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ പരാമർശിച്ചത് വിവാദമായതോടെ ഇത്തരം പരാമർശം ഉണ്ടാകരുതെന്ന് പൊതുഭരണ സെക്രട്ടറി നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന യോഗത്തിൽ കേരളം സെൻസസുമായി ബന്ധപ്പെട്ട യോഗത്തിൽ പെങ്കടുക്കുകയും എൻ.പി.ആർ യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.