തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ ജൂൺ അഞ്ചോടെ ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി പോൾ ആൻറണി. സംസ്ഥാനതല ഓഫിസുകൾ ഇതിന് മാതൃകയാവണമെന്നും അദ്ദേഹം പറഞ്ഞു. ‘ഗ്രീൻ േപ്രാട്ടോേകാൾ’ ചുമതലയുള്ള നോഡൽ ഓഫിസർമാർക്ക് ‘കില’യുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ സംഘടിപ്പിച്ച പരിശീലനം തിരുവനന്തപുരം ഐ.എം.ജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് സെക്രട്ടറി.
കേരളത്തിെൻറ വികസനപ്രവർത്തനങ്ങളിൽ മാലിന്യം വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ പറഞ്ഞു. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ഹരിതകേരളം മിഷൻ. വൻ ജനപങ്കാളിത്തമുള്ള ഉത്സവങ്ങളും ആഘോഷങ്ങളും വിവാഹമുൾപ്പെടെ ചടങ്ങുകളും ഹരിത പെരുമാറ്റച്ചട്ടത്തിനനുസൃതമായി സംഘടിപ്പിക്കാനായത് ശ്രദ്ധേയ നേട്ടമാണെന്നും അവർ പറഞ്ഞു. ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അജയകുമാർ വർമ, ‘കില’ ഡയറക്ടർ ഡോ. ജോയ് ഇളമൺ, സർക്കാറിെൻറ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്യൂണിറ്റി മെഡിസിൻസ് പ്രഫസർ ഡോ. കെ. വിജയകുമാർ, ശുചിത്വമിഷൻ ഡയറക്ടർ എൽ.പി. ചിത്തർ, േപ്രാഗ്രാം ഓഫിസർ അമീർഷാ തുടങ്ങിയവർ ക്ലാസിന് നേതൃത്വം നൽകി. ‘ഗ്രീൻ േപ്രാട്ടോേകാൾ’ വിജയകരമായി നടപ്പാക്കിയ ഓഫിസുകളുടെ അനുഭവം ഉൾക്കൊള്ളിച്ച അവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.