പനമരം: അവധിക്കാലവും ലോക്ഡൗണും ഉപയോഗപ്രദമാക്കി ഏതാനും കളിക്കൂട്ടുകാർ ഒരുക്കിയ കളിസ്ഥലം വേറിട്ട കാഴ്ചയാവുന് നു. പനമരം ടൗണിൽ നിന്നും അൽപം മാറി ചങ്ങാടക്കടവിൽ കാരത്തൊടി ബഷീറിെൻറ വീടിനടുത്താണ് കുട്ടികൾ അവരുടെ മനസ്സിലെ ല ോകമൊരുക്കിയത്.
കളിമണ്ണ് കൊണ്ടുള്ള കുടിൽ മനോഹരമാണ്. കുടിലിന് മുന്നിലെ കൃഷിയിടം തട്ടുകളായി തിരിച്ചിരിക്കുന ്നു. ഇതിനടുത്ത് മീൻകുളമുണ്ട്. കൃഷിയിടത്തിന് സമീപത്തുകൂടെയാണ് കുടിലിലേക്ക് എത്താനുള്ള മൺപാത. മണ്ണൊലിപ്പ് തടയാൻ കൃഷിയിടത്തിലെ തട്ടുകളിൽ വേലിക്കമ്പുകൾ സ്ഥാപിച്ചിരിക്കുന്നു.
കാരത്തൊട്ടി ബഷീറിെൻറ മകൻ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസുകാരൻ മുഹമ്മദ് അജിൽ ഷാനാണ് ലീഡർ. അയൽക്കാരായ ഫസൽ റഹ്മാൻ, മുഹമ്മദ് ഫാദിൽ, തജുവ എന്നിവരാണ് അംഗങ്ങൾ. തൊട്ടടുത്തുള്ള വയലിൽ നിന്നാണ് കുടിൽ നിർമാണത്തിന് മണ്ണ് സംഭരിച്ചത്. മുള, പുല്ല്, പാഴ്വസ്തുക്കൾ എന്നിവ പലയിടങ്ങളിൽനിന്നായി സംഘടിപ്പിച്ചു.
13 ദിവസംകൊണ്ടാണ് കുടിലും പരിസരവും ഒരുക്കിയത്. പ്രകൃതിക്കിണങ്ങിയ ഒരു ഗ്രാമമാണ് തങ്ങളുണ്ടാക്കിയതെന്ന് അജിൽ ഷാൻ പറഞ്ഞു. കുടിലിന് സമീപത്തെ മരത്തിനുമുകളിൽ ഏറുമാടവും ഉണ്ട്. കൃഷിയിടത്തിലെത്തുന്ന വന്യമൃഗങ്ങളെ തുരത്തുകയാണ് ഏറുമാടത്തിെൻറ ലക്ഷ്യം. പകൽ കൂടുതൽ സമയവും കൂട്ടുകാർ ഈ കളിസ്ഥലത്താണ്.
ടെലിവിഷനും മൊബൈൽ ഫോണും ചങ്ങാടക്കടവിലെ കൂട്ടുകാർക്ക് ഇഷ്ടമാണ്. എന്നാൽ, പകൽ കുടിലിന് സമീപത്തായതിനാൽ ടി.വി കാണാനൊന്നും കുട്ടികൾക്ക് സമയം കിട്ടുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.