തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വെബ്സൈറ്റായ സ്പ്രിങ്ക്ളറിന് നൽ കുന്നതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകർ ഉയർത്തിയ ചോദ്യത്തിൽ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
സ് പ്രിങ്ക്ളറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഐ.ടി വകുപ്പിനോട് ചോദിക്കണം. ഞാൻ പറയുന്നതല്ല ശരി. തനിക്കതിന് പിറകെ പോകാൻ സമയമില്ല. അതൊക്കെ ആദ്യമേയുള്ള തീരുമാനത്തിെൻറ ഭാഗമായുള്ളതാണ്. ഇക്കാര്യത്തിൽ മറ്റു സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വെബ്സൈറ്റായ സ്പ്രിങ്ക്ളറിന് നൽകേണ്ടെന്ന് പഞ്ചായത്ത് ഡയറക്ടർ നിർദേശം നൽകിയതായി വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ നിർദേശത്തിനുശേഷവും വിവരങ്ങൾ പ്രസ്തുത വെബ്സൈറ്റിലേക്കാണ് കയറുന്നതെന്ന് ആരോപണമുണ്ട്.
ഇടപാടിലെ സുപ്രധാന വിവരങ്ങള്‍ മുഖ്യമന്ത്രി മറച്ചുെവക്കുന്നതായും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതായും നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.