തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച അധ്യയനത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യയനത്തിെൻറയും അധ്യാപനത്തിെൻറയും നവ മാതൃക വിജയമാകട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
വിദ്യാർഥിയും അധ്യാപകനും സ്കൂളും പരിസരവും ഒത്തുേചർന്ന് നടത്തുന്ന പഠനപ്രവർത്തനങ്ങളിൽ നിന്നാണ് അറിവ് ഉത്പാദിപ്പിക്കപ്പെടുന്നത്. ആ അർഥത്തിൽ ഓൺലൈൻ പഠനം സമ്പൂർണമാവില്ല. എന്നാൽ ഇൗ വർഷത്തെ തുടർപഠനത്തിന് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ക്ലാസുകൾ കുട്ടികളിൽ എത്തുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തും. എന്നാൽ കുട്ടികൾ ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാധാരണ രീതിയിലുള്ള ക്ലാസുകൾ സ്കൂളുകളിൽ ആരംഭിക്കുകയെന്നത് ഇപ്പോഴത്തെ നിലയിൽ അഭികാമ്യമല്ല. അത് രോഗവ്യാപനത്തിന് ഇടയാക്കും. എന്നാൽ കുട്ടികളുടെ പഠനം ഒരു തടസവുമില്ലാതെ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എല്ലാ വർഷവും ജൂൺ ആദ്യ വാരം സ്കൂളുകൾ തുറക്കുന്നതു പോലെ പഠനപ്രവർത്തനങ്ങൾ നടത്താനുള്ള സംവിധാനം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുകാലം നമുക്ക് കോവിഡിനൊപ്പം സഞ്ചരിക്കേണ്ടി വരും. ഒത്തുചേരലും അടുത്തിടപഴകിയുള്ള ജീവിതവും കുറേ നാളുകളിലേക്ക് വേണ്ടെന്നുവെക്കണം. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ സങ്കീർണവും അതീവ ദുഷ്കരവുമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രോഗവ്യാപനം ഒരു പരിധി വരെ തടഞ്ഞു നിർത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നും ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിെൻറ ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.